ചെന്നൈ : നഗരത്തിലെ 30 പ്രധാന ഇടങ്ങളിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്ന് ഭീഷണി.
ഡി.ജി.പി. ഓഫീസിലേക്ക് ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
അതേസമയം നഗരത്തിലെ 30 സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് കാട്ടി പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്ക് ഇമെയിൽ അയച്ചയാളെ പോലീസ് കണ്ടെത്തി.
നഗരത്തിലെ ഏറ്റവും കൂടുതൽപേർ ഒത്തുചേരുന്ന മറീന ബീച്ച്, എലിയറ്റ് ബീച്ച്, ബസന്ത് നഗർ ബീച്ച് ഉൾപ്പെടെ 30 ഇടങ്ങളിൽ ബോംബ് സ്ഫോടനമുണ്ടാകുമെന്ന് അറിയിച്ചാണ് സന്ദേശം എത്തിയത്.
ഇതേത്തുടർന്ന് സന്ദേശമയച്ചയാളെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിരുന്നു.
കൂടാതെ ബോംബ് സ്‌ക്വാഡ് നഗരത്തിലെ കടൽക്കരകൾ, വാണിജ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പരിശോധനയും നടത്തി .
പറഞ്ഞ സ്ഥലങ്ങളിൽ പോലീസ് തിരഞ്ഞു. ഈ സ്ഥലങ്ങളിൽ ബോംബുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.