ചെന്നൈ: ചെന്നൈ: ക്യാപ്റ്റൻ വിജയകാന്തിന്റെ സംസ്കാരം ഡിസംബർ 29ന് വൈകിട്ട് 4.35ന് ചെന്നൈയിലെ കോയമ്പേഡിലുള്ള പാർട്ടി ആസ്ഥാനത്ത് നടക്കുമെന്ന് ഡിഎംഡികെ പാർട്ടി അറിയിച്ചു.
ഇന്ന് രാവിലെ 6.10ന് ഡിഎംഡികെ സ്ഥാപക നേതാവ് ക്യാപ്റ്റൻ വിജയകാന്തിന്റെ വിയോഗം തമിഴ്നാടിനും തമിഴ് സിനിമാ വ്യവസായ രംഗത്തിനും പാർട്ടി പ്രവർത്തകർക്കും തീരാ നഷ്ടമാണ് ഉണ്ടാക്കിയത്.
അദ്ദേഹത്തിന്റെ സംസ്കാരം ഡിസംബർ 29 ന് വൈകിട്ട് 4.35 ന് ചെന്നൈയിലെ കോയമ്പേഡിലുള്ള ഡിഎംഡികെ ആസ്ഥാനത്ത് നടക്കുമെന്ന്, പാർട്ടിയുടെ പ്രസ്താവനയിൽ അറിയിച്ചു.
ക്യാപ്റ്റൻ വിജയകാന്തിന്റെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
രാഷ്ട്രീയക്കാരനായി മാറിയ 71 കാരനായ നടനെ ന്യൂമോണിയ ബാധിച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന് COVID-19 പോസിറ്റീവ് ആണെന്ന് കണ്ടത്തിയിരുന്നു ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ വെന്റിലേറ്റർ സപ്പോർട്ടറിലാണ് ജീവൻ നിലനിർത്തിയിരുന്നത്.
തുടർന്ന് ഇന്ന് ചികിത്സയോട് പ്രതികരിക്കാതെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇതിനുശേഷം, ചെന്നൈയിലെ വിരുഗമ്പാക്കത്തുള്ള വസതിയിലേക്ക് കൊണ്ടുപോയി.
ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോൾ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ആദരാഞ്ജലികൾ ഏറ്റുവാങ്ങുന്നതിനായി നഗരത്തിലെ കോയമ്പേടിലെ ഡിഎംഡികെ ഓഫീസിലേക്ക് കൊണ്ടുവന്നു.