Read Time:57 Second
ചെന്നൈ : ചെന്നൈ എഗ്‌മോറിൽ നിന്ന് നാഗർകോവിൽ പ്രത്യേക പ്രതിവാര ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.
തീവണ്ടിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു. താംബരം, വിഴുപുരം, തിരുച്ചിറപ്പള്ളി, ദിണ്ടിഗൽ, മധുര, വിരുദുനഗർ, തിരുനെൽവേലി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
- ജനുവരി നാല്, 11, 18, 25 തീയതികളിൽ എഗ്‌മോറിൽനിന്ന് രാവിലെ 5.15-ന് തിരിക്കുന്ന തീവണ്ടി(06067) ഉച്ചയ്ക്ക് 2.10-ന് നാഗർകോവിലെത്തും.
- നാഗർകോവിൽനിന്ന് ജനുവരി നാല്, 11,18, 25 തീയതികളിൽ ഉച്ചയ്ക്കുശേഷം 2.50-ന് തിരിക്കുന്ന തീവണ്ടി(06080) രാത്രി 11.25-ന് എഗ്‌മോറിലെത്തും.