Read Time:1 Minute, 17 Second
ബെംഗളൂരു: പുതുവത്സരാഘോഷത്തിന് മുമ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതിനെതിരെ സംസ്ഥാന റെയിൽവേ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ അഞ്ച് കേസുകളിൽ നിന്നായി 7 പ്രതികളെ അറസ്റ്റ് ചെയ്തു.
നിത്യനാട് ദാസ് (37), നികേഷ് റാണ (23), ജലന്ധർ കൻഹർ (18), ബൈകുന്ത കൻഹാർ (20), സാഗർ കൻഹാർ (19), ത്രിപുര സ്വദേശി രാജേഷ് ദാസ് (25), ബിഹാർ സ്വദേശി അമർജിത് കുമാർ (23) എന്നിവരാണ് അറസ്റ്റിലായത്.
60 ലക്ഷം രൂപ വിലമതിക്കുന്ന 60.965 കിലോ കഞ്ചാവാണ് പിടിയിലായവരിൽ നിന്ന് പിടികൂടിയത്.
ഡിസംബർ 22 മുതൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വിൽപന ലക്ഷ്യമിട്ട് ട്രെയിനുകൾ വഴി സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്ന മയക്കുമരുന്നിനെതിരെ റെയിൽവേ പോലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് ഓപ്പറേഷൻ ആരംഭിച്ചിരുന്നു.