ഓമ്‌നി ബസുകളിൽ അധിക നിരക്ക് ഈടാക്കുന്നു ; അവധി കഴിഞ്ഞ് ചെന്നൈയിലേക്ക് മടങ്ങുന്ന യാത്രക്കാർ ദുരിതത്തിൽ

0 0
Read Time:2 Minute, 9 Second

ചെന്നൈ: അർദ്ധവാർഷിക പരീക്ഷാ അവധിയും ക്രിസ്മസ് പുതുവത്സര അവധിയും കാരണം നാട്ടിലേക്ക് പോയവർ ചെന്നൈയിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്.

ഇതുമൂലം തെക്കൻ ജില്ലകളിൽ നിന്ന് ചെന്നൈയിലേക്ക് വരുന്ന ബസുകളിലും ട്രെയിനുകളിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

ഈ സാഹചര്യത്തിൽ ഓമ്‌നി ബസുകൾ നിശ്ചിത നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കുന്നതായി പൊതുജനങ്ങൾ പരാതിപ്പെടുന്നു.

തിരുനെൽവേലിയിൽ നിന്ന് ചെന്നൈയിലേക്ക് സാധാരണ ദിവസങ്ങളിൽ 1,410 മുതൽ 2,130 രൂപ വരെയാണ് നിരക്ക്, എന്നാൽ ഇന്ന് 2,900 രൂപ മുതൽ 3,700 രൂപ വരെയാണ് ഈടാക്കുന്നതെന്നാണ് ആളുകൾ ആരോപിക്കുന്നത്.

അതുപോലെ തൂത്തുക്കുടിയിൽ നിന്ന് ചെന്നൈയിലേക്കുള്ള നിരക്ക് സാധാരണ ദിവസങ്ങളിൽ 1510 മുതൽ 2300 രൂപ വരെ ഈടാക്കിയിരുന്നെങ്കിലും ഇന്ന് 2600 രൂപ വരെയാണ് നിരക്ക് ഈടാക്കുന്നത്.

മധുരയിൽ നിന്ന് ചെന്നൈയിലേക്ക് 1800 മുതൽ 2600 രൂപ വരെയും കോയമ്പത്തൂരിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്നതിന് 2250 മുതൽ 3000 രൂപ വരെയുമാണ് ഈടാക്കുന്നതെന്നും റിപ്പോർട്ടുണ്ട്.

അടുത്തിടെ ഓമ്‌നി ബസുകൾക്ക് സർക്കാർ പരമാവധി നിരക്ക് നിശ്ചയിച്ചിട്ടും ഇരട്ടിനിരക്കാൻ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത് എന്നാണ് ആരോപണം അതുകൊണ്ടു തന്നെ അവധി കഴിഞ്ഞ് ചെന്നൈയിലേക്ക് മടങ്ങുന്ന യാത്രക്കാർ അധിക നിരക്ക് കാരണം ബുദ്ധിമുട്ടുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment