Read Time:51 Second
ബെംഗളൂരു: മൈസൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു.
നഗരത്തിലെ കോളേജിൽ ബി.ബി.എ. വിദ്യാർഥികളായ പെരിയപട്ടണ സ്വദേശി സമ്പത്ത്(22), ഹാസൻ സ്വദേശി വൃഥിക് ധരണി(22)എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 2.15-ഓടെ മൈസൂരു ടൗണിലെ ഹുൻസൂർ റോഡിലായിരുന്നു അപകടം.
പുതുവത്സരാഘോഷത്തിന്റെ സൂരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റോഡിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനുണ്ടായിരുന്ന പോലീസ് മടങ്ങിയതിന് ശേഷമായിരുന്നു അപകടം.
അപകടസ്ഥലത്തുതന്നെ രണ്ടുപേരും മരിച്ചു.