ബെംഗളൂരു: പെട്രോൾ പമ്പ് പാർട്ണറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ.
അശോക പെട്രോൾ പമ്പ് ഉടമ പള്ളിക്കുന്ന് അളകാപുരിയിലെ എം. രാജീവനെയാണ് (58) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്.
സാമ്പത്തിക ഇടപാടിനെ ചൊല്ലി ഇക്കഴിഞ്ഞ നവംബർ ഏഴിന് ചെറുപുഴ സ്വദേശി വിജയനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
തലക്ക് ഗുരുതരപരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ വിജയൻ ചെറുപുഴയുടെ പരാതിയിൽ വധശ്രമത്തിന് ടൗൺ പോലീസ് കേസെടുത്തിരുന്നു.
പ്രതിയെ ബെംഗളൂരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്.
അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ സവ്യ സാച്ചി, ഷമീൽ, അജയൻ, എ.എസ്.ഐ രഞ്ജിത്ത് തുടങ്ങിയവരുമുണ്ടായിരുന്നു.