Read Time:1 Minute, 5 Second
ചെന്നൈ : തമിഴ്നാട്ടിലെ പൊങ്കൽ സമ്മാന പാക്കേജ് നൽകുന്നതിനുള്ള ടോക്കൺ വിതരണ തീയതി പ്രഖ്യാപിച്ചു.
ഇതനുസരിച്ച് 10 മുതൽ 13 വരെ പൊങ്കൽ സമ്മാന കിറ്റ് വിതരണം ചെയ്യും. ഇതിനായുള്ള ടോക്കൺ വിതരണം നാളെ ആരംഭിക്കും. തുടർന്ന് ജനുവരി 9 വരെ ടോക്കൺ വിതരണം ചെയ്യും.
ടോക്കണിൽ പറഞ്ഞിരിക്കുന്ന സമയത്ത് റേഷൻ കടയിലെത്തി പൊങ്കൽ സമ്മാനപ്പൊതി കൈപ്പറ്റാം. അതുപോലെ 13-നകം സമ്മാനപ്പൊതി കൈപ്പറ്റാൻ കഴിയാത്തവർക്ക് 14-ന് സമ്മാനപ്പൊതി കൈപ്പറ്റാമെന്നും അറിയിച്ചിട്ടുണ്ട്.
ജനുവരി ഒന്നിന് പൊങ്കൽ പാക്കേജിൽ ഒരു കിലോ അരിയും ഒരു കിലോ പഞ്ചസാരയും മുഴുവൻ കരിമ്പും വീതം വിതരണം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചട്ടുണ്ട്.