Read Time:55 Second
ബെംഗളൂരു: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. 328 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു.
ഏറെക്കാലത്തിനുശേഷം ഇതാദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.
7,205 സാംപിളുകൾ പരിശോധിച്ചതിലാണിത്. 4.55 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.
1,159 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 72 പേർ ആശുപത്രികളിലാണ്.
ബെംഗളൂരുവിൽ 163 പേർക്ക് രോഗം സ്ഥിരീകരിച്ചു.
മൈസൂരുവിൽ 26 പേർക്കും ബെംഗളൂരു റൂറലിൽ 18 പേർക്കും തുമകൂരുവിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.