തിരുവനന്തപുരം: കാട്ടാക്കടയിൽ കുറകോണത്ത് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടുക്കൊണ്ടു പോകാൻ ശ്രമം.
പൂവച്ചൽ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്..
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി മുത്തശ്ശിയോടും സഹോദരനോടുമൊപ്പമാണ് പെൺകുട്ടി കിടന്നുറങ്ങിയത്.
രാത്രി വീട്ടിൽ ആരോ ഉള്ളതായി കുട്ടിയുടെ മുത്തശ്ശി ശ്രദ്ധിച്ചിരുന്നു. എന്നാൽ കുട്ടിയുടെ അച്ഛനായിരിക്കാം എന്നാണ് കരുതിയത്.
കുറച്ചു കഴിഞ്ഞപ്പോഴേക്കും പെൺകുട്ടി തുടരെത്തുടരെ വിളിക്കുന്നത് കേട്ടാണ് മുത്തശ്ശി എഴുന്നേറ്റത്. അപ്പോഴാണ് പുറത്തുനിന്നുള്ള ആൾ വീട്ടിലുള്ളതായി ശ്രദ്ധയിൽ പെട്ടത്.
ഉടൻ തന്നെ കുട്ടിയുടെ പിതാവിനെ വിളിച്ചു. പിതാവ് ഇയാളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. കാക്കി ഷർട്ടും കറുത്ത പാന്റുമായിരുന്നു ഇയാൾ ധരിച്ചിരുന്നത്.
ഉടൻ തന്നെ കാട്ടാക്കട പോലീസിനെ വിവരമറിയിച്ചു. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി അടക്കം പരിശോധിക്കുന്നുണ്ട്.