Read Time:1 Minute, 26 Second
ബെംഗളൂരു: ഹൊസാനഗർ താലൂക്കിലെ പാലസ് കോപ്പ ഗ്രാമത്തിൽ 18 വയസ്സുകാരി പനി ബാധിച്ച് മരിച്ചു.
കഴിഞ്ഞ ആഴ്ചയാണ് പനി ബാധിച്ചത്. പിന്നീട് കടുത്ത പനി ബാധിച്ച യുവതിയെ ഷിമോഗയിലെ മെഗൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഐസിയുവിൽ ചികിത്സയിലായിരുന്നു.
പനി കുറയാത്തതിനാൽ വെള്ളിയാഴ്ച യുവതിയെ മണിപ്പാലിലേക്ക് മാറ്റി.
നിർഭാഗ്യവശാൽ, ചികിത്സ ഫലിക്കാതെ തിങ്കളാഴ്ച വൈകുന്നേരത്തോടെ യുവതി മരിച്ചു.
രക്തപരിശോധന നടത്തിയപ്പോൾ യുവതിയുടെ രക്തത്തിൽ പ്ലേറ്റ്‌ലെറ്റുകൾ കുറവായിരുന്നു.
ആർ.ടി.പി.സി.ആർ ആദ്യം പരിശോധിച്ചപ്പോൾ നെഗറ്റീവായിരുന്നു.
രണ്ടാം തവണ പരിശോധിച്ചപ്പോൾ കെ.എഫ്.ഡി.(കാസനൂർ ഫോറസ്റ്റ് ഡിസീസ്) പോസിറ്റീവായി കണ്ടു.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ കുറഞ്ഞപ്പോൾ യുവതിക്ക് മസ്തിഷ്‌കജ്വരം പിടിപെട്ടു.
ഏകദേശം 10 വർഷത്തിന് ശേഷമാണ് കെഎഫ്ഡി ഈ ഭാഗത്ത് പ്രത്യക്ഷപ്പെട്ടത്.