റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ കർണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതി ഇല്ല 

0 0
Read Time:1 Minute, 42 Second

ബെംഗളൂരു: രാജ്യത്ത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

കന്നഡിഗരെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

വിഷയത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നെന്ന് സിദ്ധരാമയ്യ വിമര്‍ശിക്കുന്നു.

ഇത്തവണ കര്‍ണാടകയുടെ ചരിത്രവും ബെംഗളൂരു വികസനവും ചിത്രീകരിക്കുന്ന പല മാതൃകകളും സംസ്ഥാനം മുന്നോട്ട് വെച്ചെങ്കിലും ഒന്ന് പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചില്ല.

കഴിഞ്ഞ വര്‍ഷം ബിജെപി സര്‍ക്കാര്‍ നല്‍കിയ മാതൃക ആദ്യം തള്ളിയ ആഭ്യന്തര മന്ത്രാലയം പിന്നീട് കര്‍ണാടകയ്ക്ക് പരേഡില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.

13 വര്‍ഷത്തിന് ശേഷം ആദ്യമായി നിശ്ചല ദൃശ്യം തള്ളിയതിനെതിരെ അന്ന് പ്രതിഷേധം ശക്തമായിരുന്നു.

ഇതേത്തുടര്‍ന്നാണ് അന്ന് നിശ്ചല ദൃശ്യത്തിന് അനുമതി നല്‍കിയത്.

ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെയും കേന്ദ്രം വെട്ടിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts