പല്ലി വീണ പാൽ കുടിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ 

0 0
Read Time:1 Minute, 54 Second

ബെംഗളൂരു: പല്ലി വീണ പാൽ കുടിച്ച വിദ്യാർത്ഥികൾ ആശുപത്രിയിൽ.

ഉള്ളഗഡ്ഡി ഖാനപുര വില്ലേജിലെ സർക്കാർ പ്രൈമറി സ്‌കൂളിലെ 26 വിദ്യാർത്ഥികൾ ആണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

ബെൽഗാം ജില്ലയിലെ ഹുക്കേരി താലൂക്കിലെ ഉള്ളഗഡ്ഡി ഖാനപുര ഗവൺമെന്റ് പ്രൈമറി സ്‌കൂളിലെ 26 വിദ്യാർത്ഥികൾ ക്ഷീരഭാഗ്യ പാൽ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രാദേശിക സങ്കേശ്വർ കമ്മ്യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആകെ 540 വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ ആണിത്.

ഇന്നും പതിവുപോലെ എൻജിഒ മുഖേന സ്കൂളിൽ പാൽ വിതരണം ചെയ്തു.

പാൽ കുടിക്കാൻ വിദ്യാർഥികൾ വരി നിൽക്കുന്നതിനിടെയാണ് ക്യാനിനുള്ളിൽ പല്ലിയെ കണ്ടത്.

ഇതിനിടെ 40 വിദ്യാർഥികൾ പാൽ കുടിച്ചു.

ഇതിനിടെ ചില കുട്ടികളിൽ ഛർദ്ദി കണ്ടതിനെ തുടർന്ന് രണ്ട് ആംബുലൻസുകൾ വഴി സമീപത്തെ സങ്കേശ്വരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആകെ 26 വിദ്യാർഥികളുടെ ആരോഗ്യനിലയിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും നിലവിൽ ചികിത്സയ്ക്കുശേഷം കുട്ടികളുടെ ആരോഗ്യനില വീണ്ടെടുത്തു.

ഫീൽഡ് എജ്യുക്കേഷൻ ഓഫീസർ പ്രഭാവതി ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts