Read Time:47 Second
ചെന്നൈ : പശുക്കളെയും എരുമകളെയും റോഡുകളിലേക്ക് അഴിച്ചുവിട്ടാൽ ഉടമസ്ഥരിൽനിന്ന് ഈടാക്കുന്ന പിഴ തുകയിൽ വർധന.
ഇതുവരെ 2000 രൂപയാണ് ഉടമസ്ഥരിൽനിന്ന് പിഴയായി ഈടാക്കിയത്.
എന്നാൽ ഇനി പിഴത്തുക 2000 ത്തിൽ നിന്നും വർധിപ്പിച്ച് 5000 രൂപ പിഴ ഈടാക്കുമെന്ന് ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ജെ. രാധാകൃഷ്ണൻ അറിയിച്ചു.
കഴിഞ്ഞ ദിവസം നങ്ങനല്ലൂർ ഭാഗത്ത് റോഡിലൂടെ അലഞ്ഞു തിരിഞ്ഞിരുന്ന പശുവിന്റെ ചവിട്ടേറ്റ് മുൻ തപാൽ ജീവനക്കാരൻ മരിച്ചിരുന്നു