ചെന്നൈ: പൊങ്കൽ പ്രമാണിച്ച് ജനുവരി 17ന് കോയമ്പേട് പച്ചക്കറി മാർക്കറ്റിന് അവധി.
കോയമ്പേട് മാർക്കറ്റിൽ പ്രവൃത്തിക്കുന്ന 1200-ലധികം പച്ചക്കറി കടകകളിലായി അയ്യായിരത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത് .
പ്രതിദിനം മൂവായിരത്തിലധികം ടൺ പച്ചക്കറികളാണ് ഈ കടകളിലേക്ക് വിൽപനയ്ക്കായി കൊണ്ടുവരുന്നത്.
തമിഴ്‌നാട്ടിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കർഷകർ ഈ വിപണിയിലേക്ക് പച്ചക്കറികൾ എത്തിക്കുന്നുണ്ട്.
17ന് പച്ചക്കറി വിതരണമില്ലാത്തതിനാൽ അന്നേ ദിവസം പച്ചക്കറി മാർക്കറ്റിന് അവധിയായിരിക്കുമെന്ന് കോയമ്പേട് ഹോൾസെയിൽ മാർക്കറ്റ് കോംപ്ലക്സ് പെരിയാർ വെജിറ്റബിൾ ഷോപ്പ് ഫെഡറേഷൻ പ്രസിഡന്റ് ജി.ഡി.രാജശേഖരൻ അറിയിച്ചു.
അവധി പ്രഖ്യാപിച്ചതോടെ ലോറി ഡ്രൈവർമാരും കോയമ്പേട് മാർക്കറ്റിലെ ചുമട്ട് തൊഴിലാളികൾക്ക് അവധിക്ക് സ്വന്തം നാട്ടിലേക്ക് പോകുന്നതിനും സൗകര്യമാകും.
അതേസമയം, കോയമ്പേട് മാർക്കറ്റ് കോംപ്ലക്‌സിൽ പൂ, പഴം മാർക്കറ്റുകൾ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.