Read Time:1 Minute, 5 Second
ചെന്നൈ: പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് മധുര ജില്ലയിൽ പ്രശസ്തമായ ജല്ലിക്കെട്ട് മത്സരങ്ങൾ നടക്കുകയാണ്.
ഇന്നലെ ആവണിയാപുരം ജല്ലിക്കെട്ട് മത്സരം നടന്നു. തുടർന്ന് ഇന്നാണ് പ്രസിദ്ധമായ പാലമേട് ജല്ലിക്കെട്ട് മത്സരം നടന്നത്.
1000 കാളകൾക്കൊപ്പം 700 കളിക്കാരും മത്സരത്തിൽ പങ്കെടുത്തു. ജല്ലിക്കെട്ട് മത്സരത്തോടനുബന്ധിച്ച് വാടിവാസലിലെ ഓഡിയൻസ് ഹാളിൽ 15000 ത്തോളം പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പാലമേട് ജല്ലിക്കെട്ട് മത്സരത്തിൽ 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 7 പേർക്ക് ഗുരുതരമായി പരിക്കേറ്റു. 12 കളിക്കാർ, 12 കലകളുടെ ഉടമകൾ, 8 കാണികൾ, 3 ഗാർഡുകൾ എന്നിവരുൾപ്പെടെ 35 പേർക്കാണ് പരിക്കേറ്റട്ടുള്ളത്.