Read Time:1 Minute, 10 Second
ചെന്നൈ : വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ പുരോഹിതൻ കൊലപ്പെടുത്തി .
ഭരണിപുത്തൂരിലെ ശ്രീധർ (51) ആണ് ഭാര്യ ശിവപ്രിയയെ (35) വഴക്കിനിടയിൽ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ചെന്നൈയിലെ മങ്ങാട്ട് ആണ് സംഭവം. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ മങ്ങാട് പോലീസിൽ കീഴടങ്ങി.
വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം പോലീസ് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
കാണാതായ യുവതിയുടെ മൊബൈൽ ഫോണിനായി തിരച്ചിൽ നടത്തുകയാണ് പോലീസ്.
പാചകക്കാരിയായ ശിവപ്രിയയെ സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് ശ്രീധർ പരിചയപ്പെട്ടത്.
രണ്ട് മാസം മുമ്പ് തിരുപ്പതിയിൽ വെച്ചാണ് ഇവർ പ്രണയിച്ച് വിവാഹിതരായത്.