ചെന്നൈ : സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പുകളുടെ മികവിൽ ഏറ്റവുംഉയർന്ന ബെസ്റ്റ് പെർഫോമർ പട്ടികയിൽ തമിഴ്നാട് ഇടംപിടിച്ചു.
ചൊവ്വാഴ്ച പ്രഖ്യാപിച്ച സ്റ്റാർട്ടപ്പ് ഇന്ത്യയുടെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2022 ലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായി തമിഴ്നാട് മാറിയിരിക്കുകയാണ്.
ഗുജറാത്ത്, കർണാടകം, കേരളം, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങൾ.
കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി.) യാണ് 2022-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പുരസ്കാരങ്ങൾ നൽകി.
തമിഴ്നാട് എം.എസ്.എം.ഇ. സെക്രട്ടറി അർച്ചന പട്നായിക്, സ്റ്റാർട് അപ്പ് ടി.എൻ. മിഷൻ ഡയരക്ടർ ശിവരാജ് രാമനാഥൻ, വ്യവസായ സെക്രട്ടറി അരുൺ റോയ് ഉദ്യോഗസ്ഥരായ എസ്. ദിനേഷ്കുമാർ, പി. ശിവകുമാർ, എസ്.ആർ. അനീഷ് എന്നിവർ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.