തൃശൂർ: കുറച്ചു നാളുകൾക്ക് മുൻപ് ഗുരുവായൂർ അമ്പലനടയിൽ കൈക്കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പൂകെട്ടി വിൽക്കുന്ന അമ്മയുടെ വാർത്ത പലരും ശ്രദ്ധിച്ചു കാണും.
ധന്യ ഈ യുവതിയെ കണ്ടതും, തൻറെ മകൾ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിന് മുല്ലപ്പൂ നല്കനുള്ള ചുമതല സൂപ്പർ താരം സുരേഷ് ഗോപി രണ്ടാമതൊന്നാലോചിക്കാതെ ധന്യയെ ഏൽപ്പിക്കുകയായിരുന്നു.
ഒരു വലിയ ഓർഡർ കിട്ടിയിട്ടും, കഴിഞ്ഞ ദിവസവും ധന്യ പതിവ് പോലെ അമ്പലനടയിൽ കുഞ്ഞുമായി പൂക്കച്ചവടത്തിനെത്തി.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വഴിയോര കച്ചവടം നിയന്ത്രണത്തിലായെങ്കിലും, ധന്യ കഴിയുന്നത്ര സമയം അവിടെ ചിലവഴിച്ചു.
300 മുഴം പൂവാണ് ഓർഡർ ആയി ലഭിച്ചത്. എന്നാൽ ഒന്നിനും കുറവ് വരരുത് എന്ന് കരുതി ധന്യ കൂടുതൽ പൂവാണ് ഓർഡർ ചെയ്തു നൽകിയത്.
അതിനു പുറമെ മറ്റൊരു സർപ്രൈസ് കൂടി ധന്യക്ക് കിട്ടി. കിട്ടിയ ഓർഡർ പ്രകാരം ധന്യ കോയമ്പത്തൂരിൽ നിന്നും പൂ ഓർഡർ ചെയ്തിരുന്നു.
എല്ലാം കെട്ടി ഒരുക്കി എന്ന് ഉറപ്പുവരുത്തുന്ന തിരക്കിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹത്തലേന്ന് ധന്യ. എന്നാൽ അപ്പോഴാണ് മറ്റൊരു കാര്യം കൂടി തന്റെ ചുമതലയിൽ വന്നതെന്ന് ധന്യ പറഞ്ഞു .
ധന്യ തന്നെയാണ് ഇവിടേക്കുള്ള റോസാ പുഷ്പങ്ങളുടെ ഓർഡറും ഏറ്റെടുക്കുക. അതായത് പ്രധാനമന്ത്രി വധൂവരന്മാരെ അനുഗ്രഹിക്കാനുള്ള പൂക്കളാണിത്.
ഇതളുകളായി വേണം ഈ പുഷ്പങ്ങൾ എത്താൻ എന്നും പ്രത്യേകം നിർദേശമുണ്ട്. ഇപ്പോൾ ഡബിൾ സന്ദോഷത്തിലാണ് ധന്യ