മൻസൂർ അലി ഖാന്റെ പിഴ അടക്കാൻ 10 ദിവസം കൂടി ലഭിച്ചു

ചെന്നൈ: മൻസൂർ അലി ഖാന്റെ പിഴ അടക്കാൻ 10 ദിവസം കൂടി അനുവദിച്ച് നൽകി മദ്രാസ് ഹൈക്കോടതി. നടി തൃഷയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ നടൻ മൻസൂർ അലിഖാനെതിരെ ശക്തമായ എതിർപ്പുമായി തൃഷയും ഖുശ്ബുവും നടൻ ചിരഞ്ജീവിയും ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത് വന്നിരുന്നു. എന്നാൽ, താൻ സംസാരിച്ച മുഴുവൻ വീഡിയോയും കാണാതെ തന്റെ സത്പേരിന് കളങ്കം വരുത്തിയെന്നാരോപിച്ച് നടി തൃഷ, ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മൻസൂർ അലി ഖാൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.…

Read More

ബിൽക്കിസ് ബാനോ കേസ്; കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള 11 പ്രതികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി

ഡല്‍ഹി: കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളുടെയും അപേക്ഷ സുപ്രീം കോടതി തള്ളി. കീഴടങ്ങാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഉന്നയിച്ച കാരണങ്ങളില്‍ കഴമ്പില്ലെന്ന് കോടതി പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍, കാര്‍ഷിക വിളവെടുപ്പ്, മകന്റെ വിവാഹം, പ്രായമായ മാതാപിതാക്കള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ബില്‍ക്കിസ് ബാനു ബലാത്സംഗ കേസിലെ പ്രതികള്‍ കീഴടങ്ങാന്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയില്‍ പറഞ്ഞിരുന്നത്. ജനുവരി 8ലെ വിധിയനുസരിച്ച് കോടതി നിശ്ചയിച്ച യഥാര്‍ത്ഥ സമയപരിധിയായ ജനുവരി 21നകം കുറ്റവാളികള്‍ ജയില്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങണം.…

Read More

മുൻമുഖ്യമന്ത്രി ജയലളിതയുടെ വേനൽക്കാല വസതിയായ കോടനാട് ബംഗ്ലാവിൽ ഏഴ് വർഷത്തിന് ശേഷം വീണ്ടും എത്തി ശശികല

ചെന്നൈ : ഏഴ് വർഷത്തിന് ശേഷം മുൻമുഖ്യമന്ത്രി ജയലളിത വേനൽക്കാല വസതിയായി ഉപയോഗിച്ചിരുന്ന കോടനാട് ബംഗ്ലാവിൽ ശശികല എത്തി. ഇവിടെ ജയലളിതയുടെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള ഭൂമിപൂജ ചടങ്ങിൽ പങ്കെടുക്കാനാണെത്തിയത്. വെള്ളിയാഴ്ച രാവിലെ നടക്കുന്ന ചടങ്ങിനായി തലേദിവസം തന്നെ എത്തുകയായിരുന്നു. ചടങ്ങിനുശേഷം രണ്ടുദിവസം കൂടി ശശികല ഇവിടെ താമസിക്കുമെന്നാണ് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഇതിന് മുമ്പ് 2016 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ജയലളിതയ്ക്ക് ഒപ്പമാണ് ശശികല ഇവിടെ എത്തിയത്. ശശികല, ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവരുടെ പേരിലായിരുന്നു ഈ എസ്റ്റേറ്റും ബംഗ്ലാവും വാങ്ങിയത്. പിന്നീട്…

Read More

രാമക്ഷേത്രപ്രതിഷ്ഠ ദിനം: തമിഴ്‌നാട്ടിൽനിന്നുള്ള ക്ഷേത്രമണി നാദത്താൽ ഭക്തിസാന്ദ്രമാകും

ചെന്നൈ : അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങിനെ തമിഴ്‌നാട്ടിൽനിന്നുള്ള മണിനാദത്താൽ ഭക്തിസാന്ദ്രമാക്കും. രാമേശ്വരം, നാമക്കൽ എന്നിവിടങ്ങളിൽനിന്നാണ് അയോധ്യയിലേക്ക് മണികളെത്തിച്ചത്. ബെംഗളൂരുവിലെ ശ്രീരാമഭക്തനായ രാജേന്ദ്രപ്രസാദിന്റെ ആവശ്യപ്രകാരം നാമക്കലിൽ 48 എണ്ണം തയ്യാറാക്കി. നാമക്കലിലെ ആണ്ടാൾ മോൾഡിങ് വർക്സിലെ രാജേന്ദ്രനാണ് ഇവ നിർമിച്ചത്. അഞ്ചെണ്ണത്തിന് 120 കിലോവീതവും ആറെണ്ണത്തിന് 70 കിലോവീതവും ഒന്നിന് 25 കിലോയും ഉൾപ്പെടെ 48 എണ്ണത്തിന് 1200 കിലോ ഭാരംവരും. നാമക്കലിലെ ഹനുമാൻ ക്ഷേത്രത്തിൽ പൂജിച്ചശേഷമാണ് അവ ബെംഗളൂരുവിലേക്ക് അയച്ചത്. രാമേശ്വരത്ത് നിർമിച്ച ഭീമാകാരമായ മറ്റൊരു മണികൂടി അയോധ്യയിൽ സ്ഥാപിച്ചിട്ടുണ്ട്. 613 കിലോ ഭാരവും…

Read More

മെസിയുടെ അർജന്റീന കേരളത്തിലേക്ക് എത്തും മക്കളേ; രണ്ട് മത്സരങ്ങൾ കളിക്കും; പ്രഖ്യാപനവുമായി കായിക മന്ത്രി

അർജന്റീന അടുത്ത വർഷം കേരളത്തിൽ കളിക്കാനെത്തുമെന്ന് ഉറപ്പായി. കേരള കായിക മന്ത്രി വി അബ്ദുറഹിമാനാണ് ഇപ്പോൾ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്‌. മലയാളി ഫുട്ബോൾ പ്രേമികൾക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്. അർജന്റീന ടീം കേരളത്തിൽ കളിക്കാനുള്ള താല്പര്യം ഇ മെയിൽ വഴി അറിയിച്ചതായി കഴിഞ്ഞയിടയ്ക്ക് അബ്ദുറഹിമാൻ തന്നെ വ്യക്തമാക്കിയിരുന്നു. ഈ വർഷം ജൂണിൽ മത്സരം നടന്നേക്കുമെന്നായിരുന്നു അന്ന് പുറത്ത് വന്ന സൂചനകൾ. ഇപ്പോൾ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അദ്ദേഹം പങ്കുവെക്കുകയായിരുന്നു. അർജന്റീന ദേശീയ ടീം 2024 ഒക്ടോബറിൽ…

Read More

അറിയിപ്പ്; അഡയാർ യുപിഎച്ച്സിയിൽ നവജാതശിശു സ്റ്റെബിലൈസേഷൻ യൂണിറ്റ് തുറന്നു

ചെന്നൈ: അഡയാറിലെ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നവജാതശിശു സ്ഥിരതാ യൂണിറ്റ് ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യൻ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. ചെന്നൈ മേയർ ആർ.പ്രിയയോടൊപ്പമാണ് മന്ത്രി കേന്ദ്രത്തിൽ പരിശോധന നടത്തിയത്. ഇവിടെ നവജാതശിശുക്കൾക്ക് വേണ്ട സഹായകമായ പരിചരണം നൽകുകയും അസുഖങ്ങൾ നിരീക്ഷിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും.

Read More

‘അന്നപൂരണി’ വിവാദം; മാപ്പുപറഞ്ഞ് നയൻതാര, ‘ജയ് ശ്രീറാം’ എന്ന തലക്കെട്ടോടെ ക്ഷമാപണക്കത്ത്‌

ചെന്നൈ: തമിഴ് ചിത്രം ‘അന്നപൂരണി’യിൽ ശ്രീരാമനെ അപഹസിക്കുന്ന പരാമർശമുണ്ടെന്ന വിവാദത്തിൽ സിനിമയിലെ നായിക നയൻതാര മാപ്പ് പറഞ്ഞു. ഔദ്യോ​ഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടിൽ നൽകിയ പോസ്റ്റിലൂടെയാണ് നയൻതാര ഖേദം പ്രകടിപ്പിച്ചത്. വിശ്വാസിയായ തന്റെ പ്രവൃത്തി ബോധപൂർവമല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും നയൻതാര പറഞ്ഞു. അന്നപൂരണി എന്ന എന്റെ സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമായതിനെക്കുറിച്ചാണ് താൻ ഈ പ്രസ്താവന നടത്തുന്നതെന്ന് നയൻതാര പറഞ്ഞു. ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് വെറുമൊരു കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു…

Read More

അയോധ്യയിൽ രാമക്ഷേത്രം: മസ്ജിദ് തകർത്ത് ക്ഷേത്രം പണിയുന്നത് ഡിഎംകെ അംഗീകരിക്കുന്നില്ലെന്ന് ഉദയനിധി സ്റ്റാലിൻ

ചെന്നൈ : പള്ളി പൊളിച്ചസ്ഥലത്ത് ക്ഷേത്രം നിർമിക്കുന്നതിനെ തങ്ങൾ ഒരിക്കലും അനുകൂലിക്കുന്നില്ലെന്ന് മന്ത്രിയും ഡി.എം.കെ. യുവജനവിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ. അന്തരിച്ച മുഖ്യമന്ത്രി എം കരുണാനിധിയെ ഉദ്ധരിച്ച് ഉദയനിധി പറഞ്ഞു, അയോധ്യയിൽ ബാബറി മസ്ജിദ് ഉണ്ടായ സ്ഥലത്താണ് രാമക്ഷേത്രം പണിയുന്നത്. “ഡിഎംകെ ഒരു മതവിശ്വാസത്തിനും എതിരല്ല, എന്നാൽ പള്ളി തകർത്ത് ക്ഷേത്രം നിർമ്മിക്കുന്നത് യോജിപ്പില്ലെന്നും ഉദയനിധി സ്റ്റാലിൻ ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കൂട്ടിച്ചേർത്തു  

Read More

ഭാര്യക്ക്‌ ഭർത്താവിന്റെ ശമ്പളം അറിയാൻ അവകാശമുണ്ട്; മദ്രാസ് ഹൈക്കോടതി

ചെന്നൈ : ഭർത്താവിന്റെ ജോലിയും ശമ്പളവും സംബന്ധിച്ച വിശദാംശങ്ങൾ ഭാര്യക്ക്‌ കൈമാറണമെന്ന തമിഴ്‌നാട് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ശരിവെച്ചു. ഭർത്താവിന്റെ ശമ്പളത്തെക്കുറിച്ചറിയാൻ ഭാര്യക്ക്‌ അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. ചെലവിന് ലഭിക്കേണ്ട തുക എത്രയെന്ന് തീരുമാനിക്കാൻവേണ്ടിയാണ് ശമ്പളം എത്രയെന്ന് ആരാഞ്ഞത്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമ്മിഷൻ അനുകൂലവിധി പുറപ്പെടുവിച്ചു. എന്നാൽ, ഭർത്താവിന്റെ എതിർപ്പുകാരണം തൊഴിലുടമ വിവരം നൽകിയില്ല.…

Read More

പെൺകുട്ടികൾക്ക് സൗജന്യ കാൻസർ ചികിത്സ വാഗ്ദാനം ചെയ്ത് ചെന്നൈയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ; വിശദാംശങ്ങൾ

ചെന്നൈ: 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് സൗജന്യ കാൻസർ ചികിത്സ വാഗ്ദാനം ചെയ്ത് ചെന്നൈയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്. തലച്ചോറിനും നട്ടെല്ലിനും മുഴകൾ ബാധിച്ച 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കാണ് ചെന്നൈയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്നത്. സൗജന്യ ചികിത്സയിൽ ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി എന്നിവ ഉൾപ്പെടും. ഈ വർഷം മാർച്ച് അവസാനം വരെയാണ് സൗജന്യ ചികിത്സ നൽകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസ്താവനയിൽ പറയുന്നത്.

Read More