Read Time:54 Second
ചെന്നൈ: 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് സൗജന്യ കാൻസർ ചികിത്സ വാഗ്ദാനം ചെയ്ത് ചെന്നൈയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്.
തലച്ചോറിനും നട്ടെല്ലിനും മുഴകൾ ബാധിച്ച 18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കാണ് ചെന്നൈയിലെ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്നത്.
സൗജന്യ ചികിത്സയിൽ ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി എന്നിവ ഉൾപ്പെടും.
ഈ വർഷം മാർച്ച് അവസാനം വരെയാണ് സൗജന്യ ചികിത്സ നൽകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസ്താവനയിൽ പറയുന്നത്.