Read Time:1 Minute, 10 Second
ചെന്നൈ : ഏഴ് വർഷത്തിന് ശേഷം മുൻമുഖ്യമന്ത്രി ജയലളിത വേനൽക്കാല വസതിയായി ഉപയോഗിച്ചിരുന്ന കോടനാട് ബംഗ്ലാവിൽ ശശികല എത്തി.
ഇവിടെ ജയലളിതയുടെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള ഭൂമിപൂജ ചടങ്ങിൽ പങ്കെടുക്കാനാണെത്തിയത്.
വെള്ളിയാഴ്ച രാവിലെ നടക്കുന്ന ചടങ്ങിനായി തലേദിവസം തന്നെ എത്തുകയായിരുന്നു. ചടങ്ങിനുശേഷം രണ്ടുദിവസം കൂടി ശശികല ഇവിടെ താമസിക്കുമെന്നാണ് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
ഇതിന് മുമ്പ് 2016 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ജയലളിതയ്ക്ക് ഒപ്പമാണ് ശശികല ഇവിടെ എത്തിയത്.
ശശികല, ബന്ധുക്കളായ ഇളവരശി, സുധാകരൻ എന്നിവരുടെ പേരിലായിരുന്നു ഈ എസ്റ്റേറ്റും ബംഗ്ലാവും വാങ്ങിയത്. പിന്നീട് ജയലളിതയ്ക്കുകൂടി ഓഹരി പങ്കാളിത്തം നൽകുകയായിരുന്നു.