0
0
Read Time:1 Minute, 2 Second
ചെന്നൈ: ടെക് പാർക്കുകളിൽ ജോലി ചെയ്യുന്നവർക്കു സുഗമമായ മെട്രോ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫീഡർ സർവീസുകൾ ഒരുക്കി സിഎംആർഎൽ.
ആലന്തൂർ സ്റ്റേഷനും നന്ദംപാക്കം മൗണ്ട് പൂനമല്ലി ഹൈറോഡിലുള്ള ജയന്ത് ടെക് പാർക്കിനും ഇടയിലാണു പുതിയ ഫീഡർ സർവീസ് ആരംഭിച്ചത്.
18 പേർക്കു യാത്ര ചെയ്യാവുന്ന എസി ടെംപോ ട്രാവലറുകളാണു സർവീസ് നടത്തുക. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7.30 മുതൽ 10.30 വരെയും വൈകിട്ട് 5.30 മുതൽ 8.30 വരെയുമാണു സർവീസ്.
ഫാസ്റ്റ് ട്രാക്ക് കാബ്സ് മൊബൈൽ ആപ്പിലുള്ള (ആൻഡ്രോയ്ഡിലും ഐഒഎസിലും) സിഎംആർഎൽ മെട്രോ കണക്ട് വഴി സീറ്റുകൾ ഉറപ്പാക്കാം. 35 രൂപയാണു നിരക്ക്.