ചെന്നൈയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ 3 ദിവസം ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ

0 0
Read Time:1 Minute, 28 Second

ചെന്നൈ: റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന 26നും റിഹേഴ്സൽ നടക്കുന്ന 22, 24 തീയതികളിലും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കാമരാജർ ശാലയിൽ ഗാന്ധിപ്രതിമ മുതൽ വാർ മെമ്മോറിയൽ വരെ രാവിലെ 6 മുതൽ ഗതാഗതം നിരോധിച്ചു.

അഡയാർ ഭാഗത്ത് നിന്നു കാമരാജർ ശാലയിലൂടെ പാരിസ് കോർണറിലേക്കു പോകുന്ന വാഹനങ്ങളെ ഗ്രീൻവേയ്സ് പോയിന്റിൽ നിന്ന് ആർകെ മഠം റോഡ്, ഡോ.രംഗ റോഡ്, പി.എസ്.ശിവസാമി ശാല, മ്യൂസിക് അക്കാദമി, റോയപ്പേട്ട ഹൈറോ‍ഡ് വഴി ബ്രോഡ്‌വേയിലേക്കു തിരിച്ചുവിടും. അഡയാർ ഭാഗത്ത് നിന്നു പാരിസ് കോർണറിലേക്കുള്ള എംടിസി ബസുകൾ ഗാന്ധിപ്രതിമയിൽ നിന്ന് ഇതേ വഴികളിലൂടെ ബ്രോഡ്‌വേയിൽ എത്തിച്ചേരും.

ഡോ.നടേശൻ റോഡ്– അവ്വൈ ഷൺമുഖം ശാല ജംക്‌ഷൻ, ഡോ.ബസന്റ് റോഡ്– ഡോ.കാമരാജർ ശാല ജംക്‌ഷൻ, ഭാരതി ശാല– ബെൽസ് റോഡ് ജംക്‌ഷൻ, വാലജാ റോഡ്– ബെൽ‌സ് റോഡ് ജംക്‌ഷൻ എന്നിവിടങ്ങളിൽ നിന്ന് കാമരാജർ ശാലയിലേക്കു ഗതാഗതം അനുവദിക്കില്ല

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts