അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിട്ടും മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പോകാതിരുന്നതിന്റെ കാരണം ഇത്. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. സിനിമയുടെ പ്രൊമോഷന്റെ തിരക്കിലാണ് നടൻ ഇപ്പോള്‍. ഇക്കാരണത്താലാണ് പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ അയോധ്യയിലേക്ക് പോകാതിരുന്നത്. അമിതാഭ് ബച്ചന്‍, രജനികാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷറോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, രാംചരണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു.
Read MoreDay: 22 January 2024
‘ഹിന്ദി തെരിയാത്, പോടാ’; നീതികെട്ടവരെ തിരിച്ചറിയണം എന്ന പോസ്റ്റിന് ബിജെപിക്ക് കനത്ത മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍
ഡല്‍ഹി: നീതികെട്ടവരെ തിരിച്ചറിയണമെന്ന ബിജെപിയുടെ പോസ്റ്റിന് മറുപടിയുമായി ഡി എം കെ നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രസിദ്ധീകരിച്ച പോസ്റ്റിന് കീഴിലായിരുന്നു ഉദയനിധി സ്റ്റാലിന്‍ പരിഹാസ രൂപേണ മറുപടി നല്‍കിയത്. ‘ഹിന്ദി തെരിയാത് പോടാ’ എന്ന് എഴുതിയിരിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന തന്റെ ചിത്രം പോസ്റ്റിന് കീഴിലാണ് അദ്ദേഹം കമന്റ് ചെയ്തിരിക്കുന്നത്. ഉദയനിധി സ്റ്റാലിനെ പോലുള്ള നീതിക്കെട്ടവരെ തിരിച്ചറിയണമെന്ന് പറഞ്ഞു കൊണ്ട് ഉദയനിധി സ്റ്റാലിന്റെ ഫോട്ടോ ഉപയോഗിച്ചാണ് ബിജെപി പോസ്റ്റ് ചെയ്തത്. രാമക്ഷേത്രത്തെ വെറുക്കുന്ന ഇക്കൂട്ടര്‍…
Read Moreവഴിവിട്ട ബന്ധത്തിന് അയാൾ എന്നെ നിർബന്ധിച്ചു; ഹിറ്റ് സിനിമകളുടെ സംവിധായകനെക്കുറിച്ച് നടി ഗീത വിജയൻ
സിനിമ മേഖലയിൽ നിന്ന് ഒരിക്കല്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഗീത വിജയന്‍. അത്യാവശ്യം ശ്രദ്ധേയനായ ഒരു സംവിധായകന്റെ ഭാഗത്തു നിന്നും ഉണ്ടായ മോശം സമീപനത്തെക്കുറിച്ചതാണ് ഒരു അഭിമുഖത്തില്‍ ഗീത പങ്കുവച്ചത്. നടിയുടെ വാക്കുകൾ…. അത്ര റെപ്പ്യൂട്ടേഷന്‍ ഒന്നും ഉള്ള സംവിധായകനല്ല. പക്ഷേ നല്ല സംവിധായകനാണ്. ഒരുവിധം എല്ലാ നടിമാരും ആ ഡയറക്ടറുടെ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് സിനിമകളും ഉള്ള സംവിധായകനാണ്. എന്റെ അടുത്ത് കുറച്ച് റോങ് ആയിട്ടുള്ള പെരുമാറ്റം. അങ്ങനെ മോശമായിട്ട് എന്ന് പറയാനും പറ്റില്ല. ഓരോരുത്തരുടെ പെരുമാറ്റം മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ…
Read Moreഅടിസ്ഥാന സൗകര്യങ്ങളില്ലാതെ ചെങ്കൽപട്ട് കലക്ടറേറ്റ്: 120 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം വേണ്ടത്ര പരിപാലിക്കുന്നില്ലന്ന് ആരോപണം
ചെന്നൈ : ചെങ്കൽപട്ട് ജില്ലാ കളക്ടറേറ്റിൽ പൊതുജനങ്ങൾക്ക് അടിസ്ഥാന സൗകര്യമില്ലെന്ന് ആക്ഷേപം. 120 കോടി രൂപ ചെലവിൽ നിർമിച്ച് തുറന്ന ഓഫീസാണ് അറ്റകുറ്റപ്പണികൾ നടത്താതെ നശിക്കുന്നത്. 2019 നവംബർ 29 നാണ് ചെങ്കൽപട്ട് ജില്ല കളക്ടറേറ്റ് ആരംഭിച്ചത്. ഇതേത്തുടർന്നാണ് എല്ലാ വകുപ്പ് ഓഫീസുകളും ഏകീകരിച്ച് പുതിയ ജില്ലാ കളക്ടർ ഓഫീസ് നിർമ്മിക്കുന്നതിന് 120 കോടി രൂപ അനുവദിച്ചത്. തുടർന്ന് 2020 ഒക്‌ടോബർ 23ന് അന്നത്തെ മുഖ്യമന്ത്രി പളനിസ്വാമി കളക്‌ടറേറ്റ് നിർമാണത്തിന് തറക്കല്ലിട്ടു. താഴത്തെ നിലയിലും 4 നിലകളിലുമായി നിർമ്മിച്ച ഓഫീസ് ഇപ്പോൾ ഏതാനും ചില…
Read Moreജയലളിതയ്ക്ക് കോടനാട്ടിൽ സ്മാരകം ഉയരും;
ചെന്നൈ: എഐഎഡിഎംകെ മുൻ അധ്യക്ഷ ജെ ജയലളിതയുടെ സഹായി വികെ ശശികല കോടനാട് എസ്റ്റേറ്റ് ബംഗ്ലാവിന് സമീപം സുഹൃത്തിന് വേണ്ടി സ്മാരകത്തിന് തറക്കല്ലിട്ടു. 900 ഏക്കർ വിസ്തൃതിയുള്ള എസ്റ്റേറ്റിന്റെ 10-ാം നമ്പർ ഗേറ്റിന് സമീപമാണ് സ്മാരകം വരുന്നത്. ശശികലയാണ് സ്മാരകത്തിന് ധനസഹായം നൽകുന്നതെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്. അനധികൃത സ്വത്ത് (ഡിഎ) കേസിൽ നാല് വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് 2021ൽ ജയിൽ മോചിതയായ ശശികല ഇതാദ്യമായാണ് കോടനാട് എസ്റ്റേറ്റ് സന്ദർശിക്കുന്നത്. സമൃദ്ധമായ തേയിലത്തോട്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന, മനോഹരമായ വെള്ള ബംഗ്ലാവും ഒരു സ്വകാര്യ തടാകവും…
Read Moreചെന്നൈ പുസ്തകമേള സമാപിച്ചു; എത്തിയത് 15 ലക്ഷം വായനക്കാർ; നടന്നത് 18 കോടി രൂപയുടെ വിൽപ്പന
ചെന്നൈ : ചെന്നൈ പുസ്തകമേള ഇന്നലെ സമാപിച്ചു. മൊത്തം 15 ലക്ഷം വായനക്കാരാണ് പുസ്തകമേള സന്ദർശിച്ചത്, കൂടാതെ 18 കോടി രൂപയുടെ പുസ്തകങ്ങൾ മേളയിൽ വിറ്റഴിച്ചു . സൗത്ത് ഇന്ത്യൻ ബുക്ക് സെല്ലേഴ്‌സ് ആൻഡ് പബ്ലിഷേഴ്‌സ് അസോസിയേഷന്റെ (പബാസി) 47-ാമത് ചെന്നൈ ബുക്ക് ഫെയറിന് നന്ദനയിലെ വൈഎംസിഎ ഗ്രൗണ്ടിൽ 3-നായിരുന്നു പുസ്തകമേളയുടെ ഗംഭീര തുടക്കം. കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ ആണ് മേള ഉദ്ഘാടനം ചെയ്തു. ഈ പുസ്തകമേളയിൽ സജ്ജീകരിച്ച 900 സ്റ്റാളുകളിൽ ധാരാളം തനത് പുസ്തകങ്ങൾ ഉണ്ടായിരുന്നു. അവധി ദിവസങ്ങളിൽ രാവിലെ 11…
Read Moreഅയോധ്യയിൽ രാംലല്ല മിഴിതുറന്നു ; പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രാണപ്രതിഷ്ഠ നടന്നു; 500 ലേറെ വർഷത്തെ ശ്രീരാമഭക്തരുടെ കാത്തിരിപ്പിന് അവസാനം
ലഖ്നൗ: അയോധ്യയിലെ ശ്രീരാമവിഗ്രഹം മിഴി തുറന്നു. അഭിജിത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30: 32 നും ഇടയിലാണ് ബാലരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടന്നത്. അഞ്ഞൂറിലേറെ വർഷത്തെ ശ്രീരാമഭക്തരുടെ കാത്തിരിപ്പിനാണ് 2023 ജനുവരി 22 ൽ അവസാനമായത്. മുഖ്യയജമാനന്‍ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം വഹിച്ചത്. ചടങ്ങ് നടക്കുമ്പോള്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും മോദിക്കൊപ്പം ഉണ്ടായിരുന്നു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചത്. ചടങ്ങിന് സാക്ഷിയായി 121 ആചാര്യന്മാരും പ്രമുഖ…
Read Moreആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി 26 മുതൽ അനിശ്ചിതകാല സമരം: മുഖ്യമന്ത്രിക്ക് വിവിധ സംഘടനങ്ങളുടെ അറിയിപ്പ്
ചെന്നൈ: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ജാക്‌റ്റോ-ജിയോ മുഖ്യമന്ത്രിക്ക് കത്തയച്ചു. സർക്കാർ ജീവനക്കാരുടെ അധ്യാപക സംഘടനകളുടെ കൂട്ടായ്മയായ ജാക്ടോ-ജിയോയുടെ പേരിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഫെഡറേഷനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്തയച്ചു. കഴിഞ്ഞ 2011ലും പിന്നീട് എഐഎഡിഎംകെ ഭരണം തുടർന്ന 2016ലും സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആവശ്യങ്ങൾ അട്ടിമറിക്കപ്പെട്ടു. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായിരുന്ന പളനിസ്വാമി ഞങ്ങളുടെ ഉപജീവനമാർഗത്തിന് വേണ്ടിയുള്ള ന്യായമായ സമരങ്ങൾ ആരംഭിച്ചപ്പോൾ അതൊരു ലക്ഷ്യമായി പോലും…
Read Moreരാമക്ഷേത്ര ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം നിരോധിച്ചു; തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതി നോട്ടീസ്
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന സർക്കാരിനെതിരെ സമർപ്പിച്ച ഹർജിയിൽ തമിഴ്‌നാട് സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണത്തിനായി തയാറാക്കിയ എൽഇഡി സ്ക്രീനുകൾ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തു. പിന്നാലെയാണ് വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ തൽസമയ സംപ്രേഷണമോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. അനുമതി തേടിയാൽ നിയമപരമായി അനുമതി നൽകണമെന്നും സുപ്രീം…
Read Moreസംസ്ഥാനം സന്ദർശിച്ച് 22 പുണ്യതീർത്തങ്ങളുമായി പ്രധാനമന്ത്രി മടങ്ങി
ചെന്നൈ : 3 ദിവസം തമിഴ്‌നാട്ടിൽ വിവിധ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. ധനുഷ്കോടിയിലെ അരിച്ചൽ മുനയ്ക്കടുത്തുള്ള കോതണ്ഡരാമര്‍ ക്ഷേത്ര ദർശനത്തിനും കടൽ തീരത്തെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് മോദി മടങ്ങിയത്. അരിച്ചൽ മുനയിൽ ദേശിയ ചിഹ്നം സ്ഥാപിച്ച സ്ഥൂപത്തിലും പുഷ്പാർച്ചന നടത്തി. തുടർന്ന് മധുരയിൽ നിന്നാണ് ഡൽഹിയിലേക്ക് വിമാനം കയറിയത്. തമിഴ്നാട്ടിൽ നിന്നുള്ള 22 പുണ്യതീർത്തങ്ങളും കൊണ്ടുപോയി. ഇത് ഇന്ന് അയോധ്യയിൽ അഭിഷേകത്തിനായി ഉപയോഗിക്കും
Read More