Read Time:51 Second
ചെന്നൈ : 3 ദിവസം തമിഴ്‌നാട്ടിൽ വിവിധ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി.
ധനുഷ്കോടിയിലെ അരിച്ചൽ മുനയ്ക്കടുത്തുള്ള കോതണ്ഡരാമര്‍ ക്ഷേത്ര ദർശനത്തിനും കടൽ തീരത്തെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് മോദി മടങ്ങിയത്.
അരിച്ചൽ മുനയിൽ ദേശിയ ചിഹ്നം സ്ഥാപിച്ച സ്ഥൂപത്തിലും പുഷ്പാർച്ചന നടത്തി.
തുടർന്ന് മധുരയിൽ നിന്നാണ് ഡൽഹിയിലേക്ക് വിമാനം കയറിയത്.
തമിഴ്നാട്ടിൽ നിന്നുള്ള 22 പുണ്യതീർത്തങ്ങളും കൊണ്ടുപോയി. ഇത് ഇന്ന് അയോധ്യയിൽ അഭിഷേകത്തിനായി ഉപയോഗിക്കും