Read Time:1 Minute, 10 Second
ചെന്നൈ: ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷൻ തേനാംപേട്ട് സോണിലെ വെങ്കട്ട്നാരായണ റോഡിലും സാമിയേഴ്‌സ് റോഡിലും കുടിവെള്ള പൈപ്പ് ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ ജന. 23ന് രാവിലെ ആറ് മുതൽ 24ന് രാവിലെ ആറ് വരെ തേനാംപേട്ട, കോടമ്പാക്കം, അഡയാർ സോണുകളിൽ പൈപ്പ് ജലവിതരണം മുടങ്ങും.
അതിനാൽ, മുൻകരുതൽ നടപടിയെന്ന നിലയിൽ പൊതുജനങ്ങൾ ആവശ്യത്തിന് കുടിവെള്ളം സംഭരിക്കുക. അടിയന്തര ആവശ്യങ്ങൾക്ക് ട്രക്കുകൾ വഴി കുടിവെള്ളം ലഭിക്കുന്നതിന് ബോർഡിന്റെ https://cmwssb.tn.gov.in എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.
കൂടാതെ വാട്ടർ കണക്ഷനില്ലാത്ത പ്രദേശങ്ങളിലും ടാങ്കുകൾ വഴിയും ട്രക്കുകൾ വഴിയും കുടിവെള്ള വിതരണവും തടസ്സമില്ലാതെ ക്രമമായി നടത്തും.