അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചെങ്കൽപട്ട് കലക്ടറേറ്റ്: 120 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം വേണ്ടത്ര പരിപാലിക്കുന്നില്ലന്ന് ആരോപണം

0 0
Read Time:2 Minute, 47 Second

ചെന്നൈ : ചെങ്കൽപട്ട് ജില്ലാ കളക്ടറേറ്റിൽ പൊതുജനങ്ങൾക്ക് അടിസ്ഥാന സൗകര്യമില്ലെന്ന് ആക്ഷേപം.

120 കോടി രൂപ ചെലവിൽ നിർമിച്ച് തുറന്ന ഓഫീസാണ് അറ്റകുറ്റപ്പണികൾ നടത്താതെ നശിക്കുന്നത്.

2019 നവംബർ 29 നാണ് ചെങ്കൽപട്ട് ജില്ല കളക്ടറേറ്റ് ആരംഭിച്ചത്. ഇതേത്തുടർന്നാണ് എല്ലാ വകുപ്പ് ഓഫീസുകളും ഏകീകരിച്ച് പുതിയ ജില്ലാ കളക്ടർ ഓഫീസ് നിർമ്മിക്കുന്നതിന് 120 കോടി രൂപ അനുവദിച്ചത്.

തുടർന്ന് 2020 ഒക്‌ടോബർ 23ന് അന്നത്തെ മുഖ്യമന്ത്രി പളനിസ്വാമി കളക്‌ടറേറ്റ് നിർമാണത്തിന് തറക്കല്ലിട്ടു.

താഴത്തെ നിലയിലും 4 നിലകളിലുമായി നിർമ്മിച്ച ഓഫീസ് ഇപ്പോൾ ഏതാനും ചില വകുപ്പുകളുടെ മാത്രം ഉപയോഗത്തിലാണ്.

ദിനംപ്രതി നൂറിലധികം സർക്കാർ ജീവനക്കാർ ജോലിക്കും ആയിരക്കണക്കിന് പൊതുജനങ്ങളും തങ്ങളുടെ ആവശ്യങ്ങൾക്കായി ജില്ലാ കളക്ടറുടെ ഓഫീസിലെത്തുന്നുണ്ട്.

ഈ സാഹചര്യത്തിൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഓഫീസ് മാലിന്യം നിറഞ്ഞ് വൃത്തിഹീനമായിരിക്കുകയാണ്.

ഏത് നിലയിലാണ് ഓഫീസ് എന്ന അറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. ഇതുമൂലം ജനങ്ങൾ മാത്രമല്ല സർക്കാർ ഉദ്യോഗസ്ഥരും ഏത് ഓഫീസാണ് എവിടെ പ്രവർത്തിക്കുന്നതെന്നറിയാതെ ബുദ്ധിമുട്ടുകയാണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും വികലാംഗർക്കും ടോയ്‌ലറ്റുകൾ ഉണ്ട്. ഇവ കൃത്യമായി വൃത്തിയാക്കാത്തതിനാൽ ദുർഗന്ധം വമിക്കുന്നതായി പരിസരവാസികൾ പരാതിപ്പെടുന്നു.

കൂടാതെ മിക്ക ടോയ്‌ലറ്റുകളും പ്രവർത്തനക്ഷമമല്ല ഇതുമൂലം തുറസ്സായ സ്ഥലങ്ങൾ കക്കൂസായി ഉപയോഗിക്കാൻ ഉദ്യോഗസ്ഥരും പൊതുജനങ്ങളും നിർബന്ധിതരാകുന്നു.

ഓഫീസിലെ മുകൾ നിലകളിലേക്ക് പോകാൻ ഉപയോഗിക്കുന്ന 6 ലിഫ്റ്റുകളിൽ ഒന്ന് മാത്രമാണ് പ്രവർത്തിക്കുന്നത്.

4 നിലകളുള്ള ജില്ലാ കളക്ടറുടെ ഓഫീസിലെ പടികൾ കയറി മറ്റ് നിലകളിൽ പോയി നിവേദനം നൽകാൻ എങ്ങനെ കഴിയുമെന്നാണ് പൊതുജനങ്ങളുടെ ചോദ്യം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts