ചെന്നൈ : ജി എസ്ടി റോഡിലെ ഗതാഗതകുരുക്ക് അഴിക്കുന്നതിന് വഴിയൊരുക്കി പല്ലാവരം മേൽപാതയിലൂടെയുള്ള ഗതാഗതം രണ്ടു വരിയാക്കി.
ഗിണ്ടിയിൽ നിന്നുവരുന്ന വാഹനങ്ങളെയും മേൽപാത വഴി സഞ്ചരിക്കുന്നതിന് ഹൈവേ വകുപ്പും ട്രാഫിക് പോലീസും അനുമതി നൽകി.
പല്ലാവരത്തെയും വിമാനത്താവളം മുതൽ താംഭരം വരെയുള്ള റോഡിന്റെ ഭാഗമായാണ് പല്ലാവരത്ത് മേൽപാത നിർമ്മിച്ചത്.
എന്നാൽ ക്രോംപെട്ടില് നിന്നു വിമാനത്താവളം ഭാഗത്തേക്കുള്ള വാഹനങ്ങളെ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. ഗിണ്ടിയിൽ നിന്നുള്ള വാഹനങ്ങൾ ജി എസ് ടി റോഡ് വഴി തന്നെയാണ് പോയിരുന്നത്.
അതുമൂലം പല്ലാവരത്ത് വലിയ ഗതാഗതകുരുക്ക് സ്ഥിരമായതോടെയാണ് ഇരു ഭാഗങ്ങൾക്കുമുള്ള വാഹനങ്ങൾ മേല്പത്തായിലൂടെ സഞ്ചരിക്കുന്നതിന് ഹൈവേ വകുപ്പും ട്രാഫിക് പോലീസുമാണ് അനുമതി നൽകിയത്.
വുമാനത്താവളത്തെ താംബാരവുമായും 200 ഫീറ്റ് റേഡിയൽ റോഡുമായും ബന്ധിപ്പിച്ചുള്ള 1.5 കിലോമീറ്റർ മേൽപാത 2020 ലാണ് തുറന്നത്