ബെയ്‌ജിങ്: ചൈനയിലെ തെക്കൻ ഷിൻജിയാങ്ങ് – കിർഗിസ്ഥാൻ അതിര്‍ത്തിയിൽ വൻ ഭൂചലനം.
തിങ്കളാഴ്ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം.
തെക്കൻ സിൻജിയാങ് പ്രദേശത്താണ് ഭൂചലനമുണ്ടായത്. ന്യൂഡൽഹിയിൽ ഈ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായി.
കിർഗിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ഭൂകമ്പം ഉണ്ടായിരക്കുന്നത്.
ഇന്ത്യന്‍ സമയം രാത്രി 11.29-നാണ് ഷിന്‍ജിയാങ്ങില്‍ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്‌മോളജി റിപ്പോര്‍ട്ട്.
ഇതിന്റെ പ്രകമ്പനം ഡല്‍ഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അവിടെ റിക്ടര്‍ സ്കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
കിര്‍ഗിസ്ഥാനിലും ആളപായം റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല. അതെസമയം ആളുകൾ വീടുകൾ വീട്ട് ഓടിയിറങ്ങിയതായി റിപ്പോര്‍ട്ടുകൾ പറയുന്നു,