Read Time:53 Second
ചെന്നൈ : കർണാടകയിലെ ഗദഗ് ജില്ലയിൽ മുണ്ടരാഗി താലൂക്കിൽ ഹള്ളിഗുഡി വില്ലേജിന് സമീപം കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസ് ചരക്ക് വാഹനത്തിൽ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.
തമിഴ്‌നാട് സ്വദേശിയുടെ ചരക്ക് വാഹനത്തിന്റെ ഡ്രൈവർ 38 കാരനായ വിനോദ് കുമാർ, ബസിലെ യാത്രക്കാരിയായ ഗീത കലാൽ (40) എന്നിവരാണ് മരിച്ചത്.
ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റു, ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു.