കിളാമ്പാക്കത്തുനിന്ന് തെക്കൻ ജില്ലകളിലേക്കുള്ള ബസ് സർവീസുകൾ തുടങ്ങണമെന്ന ആവശ്യത്തെച്ചൊല്ലി സംഘർഷം

0 0
Read Time:3 Minute, 33 Second

ചെന്നൈ : കിളാമ്പാക്കം ബസ് സ്റ്റാൻഡിൽനിന്ന് സ്വകാര്യ ദീർഘദൂര ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തെച്ചൊല്ലി ബസുടമകളും സർക്കാരും തമ്മിലുള്ള സംഘർഷം ശക്തിപ്പെടുന്നു.

തെക്കൻ ജില്ലകളിലേക്കുള്ള എല്ലാ സ്വകാര്യ ബസുകളും കിളാമ്പാക്കം സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തണമെന്ന് ചെന്നൈ മെട്രോപൊളിറ്റൻ ഡിവലപ്മെന്റ് അതോറിറ്റി(സി.എം.ഡി.എ.)യുടെ ചുമതല വഹിക്കുന്ന മന്ത്രി പി.കെ. ശേഖർ ബാബു ആവശ്യപ്പെട്ടു.

തെക്കൻ ജില്ലകളിലേക്കുള്ള ബസുകൾ കോയമ്പേട് സ്റ്റാൻഡിൽ കയറ്റിയാൽ ബസുടമകൾക്കെതിരേ ക്രിമിനൽ കേസ് എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ടോടെ സ്വകാര്യ ബസുകൾ കോയമ്പേട് സ്റ്റാൻഡിലേക്ക് കടക്കാതിരിക്കാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു.

ഇത് ബസ് ജീവനക്കാരും പോലീസും തമ്മിലുള്ള വാക്കേറ്റത്തിനും സംഘർഷത്തിനും ഇടയാക്കി.

അതേസമയം, കോയമ്പേട് സ്റ്റാൻഡിൽനിന്ന് മാത്രമേ സർവീസ് നടത്തൂവെന്ന് സ്വകാര്യ ബസുടമകൾ പറഞ്ഞു.

60,000 യാത്രക്കാർ സ്വകാര്യ ദീർഘദൂര ബസുകളിൽ ബുധനാഴ്ച ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്.

സ്വകാര്യ ബസുടമകളുടെ അസോസിയേഷനുമായി ചർച്ച നടത്താതെ ഒറ്റദിവസത്തിനുള്ളിൽ കിളാമ്പാക്കത്തുനിന്ന് സർവീസ് നടത്തണമെന്ന് അറിയിച്ചാൽ എങ്ങനെ സാധ്യമാകുമെന്നാണ് ബസുടമകളുടെ ചോദ്യം.

തെക്കൻ ജില്ലകളിലേക്കുള്ള 900-ത്തോളം ബസുകൾ ദിവസവും നഗരമധ്യത്തിലുള്ള കോയമ്പേട് ബസ് സ്റ്റാൻഡിൽനിന്ന് സർവീസ് നടത്തുന്നുണ്ട്.

ഇത്രയും ബസുകൾക്ക് സർവീസ് നടത്താനുള്ള സൗകര്യം നഗരപ്രാന്തപ്രദേശത്തുള്ള കിളാമ്പാക്കം ബസ് സ്റ്റാൻഡിലില്ല.

കോയമ്പേടിൽനിന്ന് തെക്കൻ ജില്ലകളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ പിടിച്ചെടുത്താൽ കോടതിയലക്ഷ്യ കേസ് കൊടുക്കുമെന്നും ഉടമകൾ അറിയിച്ചു.

2003 -ൽ സ്വകാര്യ ദീർഘദൂര ബസുകൾ നഗരത്തിലേക്ക് കടക്കുന്നത് വിലക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. തുടർന്ന് ഇതിനെതിരേ സ്വകാര്യ ബസ് ഉടമസ്ഥ അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

തുടർന്ന് കോടതി 2003-ൽസ്വകാര്യ ബസുകൾക്ക് നഗരത്തിൽ കടക്കാൻ അനുമതി നൽകിയിരുന്നെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു.

റിപ്പബ്ളിക് ദിനത്തോടനുന്ധിച്ച് തുടർച്ചയായി അവധി ലഭിക്കുന്നതിനാൽ അടുത്ത മൂന്നുദിവസം രണ്ട് ലക്ഷത്തോളം യാത്രക്കാർ സ്വകാര്യബസുകളിൽ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ്ബസുടമകൾ പറയുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts