ചെന്നൈ : തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ പഴയ ബസ് സ്റ്റാൻഡിൽ സ്വകാര്യ കോളജിലെയും സർക്കാർ സ്‌കൂളിലെയും വിദ്യാർഥികൾ കഞ്ചാവ് ലഹരിയിൽ സംഘർഷത്തിൽ ഏർപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയിൽ രണ്ട് ‘സംഘത്തിലെ’ അംഗങ്ങൾ ഒരു റോഡിന് നടുവിൽ പരസ്പരം മർദ്ദിക്കുന്നതാണ്. വീഡിയോയുടെ തുടക്കത്തിൽ, രണ്ട് കോളേജ് കുട്ടികളും ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികളും പൊതുവഴിയിൽ വെച്ച് പരസ്പരം മർദിക്കുകയും വഴക്ക് രൂക്ഷമായപ്പോൾ ഒരു വിദ്യാർത്ഥിയുടെ ഷർട്ട് വലിച്ചുകീറുകയും ചെയ്തു. விடியா திமுக ஆட்சியில் கஞ்சாவுக்கு அடிமையாகி சீரழியும் தமிழக மாணவர்கள்….🤦…
Read MoreDay: 27 January 2024
ഗാന്ധി, അണ്ണാ മെഡൽ, അവാർഡുകൾ സമ്മാനിച്ച് മുഖ്യമന്ത്രി: മധുര അമ്മാളിന് പ്രത്യേക പുരസ്കാരം
ചെന്നൈ: ചെന്നൈയിൽ നടന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യമന്ത്രി സ്റ്റാലിൻ അണ്ണാ മെഡലും ഗാന്ധിദിഗർ പോലീസ് മെഡലും ധീരതയ്ക്കുള്ള അവാർഡുകളും സമ്മാനിച്ചു. മധുരൈ പുരാണം അമ്മാളിനെ മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. രാജ്യത്തിൻ്റെ 75-ാമത് റിപ്പബ്ലിക് ദിനം ഇന്നലെ ആഘോഷിച്ചു. ചെന്നൈ മറീന കാമരാജർ റോഡിലെ തൊഴിലാളി പ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി ദേശീയ പതാക ഉയർത്തി സൈനികരുടെ പരേഡ് സ്വീകരിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ വിവിധ മെഡലുകളും അവാർഡുകളും വിതരണം ചെയ്തു. തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിൽ ശക്തമായ മഴ…
Read Moreഅണ്ണാ സ്‌ക്വയറിനു സമീപം നായകളെ പിടിക്കുന്ന പ്രവർത്തനങ്ങൾ ഊർജിതമാക്കി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ
ചെന്നൈ: പരേഡ് പരിശീലനത്തിനിടെ ഒരു തെരുവ്നായ ഓടിക്കയറിയതായി ആരോപിച്ച് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ (ജിസിസി) അണ്ണാ സ്‌ക്വയറിനടുത്തുള്ള മറീന ബീച്ചിൽ നിന്ന് 86 നായ്ക്കളെ പിടികൂടി. പരേഡിന്റെ പരിശീലന സെഷനിൽ തെരുവ് നായ ഓടിയതിനെ തുടർന്നാണ് ഇത്തവണ മറീന ബീച്ചിൽ വാർഷിക ഡ്രൈവ് ശക്തമാക്കിയതെന്ന് ജിസിസി വെറ്ററിനറി ഓഫീസർ ജെ. കമാൽ ഹുസൈൻ പറഞ്ഞു. എന്നാൽ വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ അതത് സ്ഥലങ്ങളിലേക്ക് വിടുമെന്നും, അദ്ദേഹം പറഞ്ഞു. അതേസമയം, അണ്ണാ സ്‌ക്വയറിൽ നിന്ന് 3.5 കിലോമീറ്റർ അകലെയുള്ള ലൈറ്റ് ഹൗസിൽ പ്രായമായതും ഗർഭിണികളും അന്ധരും…
Read Moreശ്രീലങ്കൻ നാവികസേനയുടെ തടവിലായിരുന്ന 12 തമിഴ്നാട് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു
ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ തമിഴ്‌നാട് നിന്നുള്ള 12 മത്സ്യത്തൊഴിലാളികളെ വിട്ടയക്കാൻ ലോക്കൽ പോലീസ് കോടതി ഉത്തരവിട്ടു. 13ന് പുതുക്കോട്ട ജില്ലയിലെ കോട്ടപട്ടണത്ത് നിന്ന് 3 ബോട്ടുകളിലായി ശങ്കര് , ബാദുഷ, കുമാര് , മുരുകന് , സാംരാജ്, ബാല, അജിത്, ദുരൈ, നാഗസാമി, ബാലകൃഷ്ണന് , ജയരാജ്, ജാക് സണ് എന്നീ 12 മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നു. എന്നാൽ അതിർത്തി കടന്ന് മീൻ പിടിച്ചെന്ന് ആരോപിച്ച് 12 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ലോക്കൽ പോലീസ് കോടതിയിലാണ് കേസ് പരിഗണിച്ചത്. ഈ…
Read Moreറോഡിൽ കുത്തിയിരിപ്പ് സമരം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
അപ്രതീക്ഷിതമായ നാടകീയ രംഗങ്ങൾക്കാണ് ഇന്ന് കൊല്ലം നഗരം സാക്ഷ്യം വഹിച്ചത്. സർക്കാർ ഗവർണർ പോര് പാരമ്യത്തിലെത്തി നിൽക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തടാൻ ശ്രമിച്ച എസ് എഫ് ഐ പ്രവർത്തകരെ പ്രോട്ടോകോൾ മറികടന്ന് റോഡിൽ കുത്തിയിരുന്ന് നേരിടുന്ന ഗവർണറെയാണ് ഇന്ന് കേരളം കണ്ടത്. നിലമേലെത്തിയപ്പോഴാണ് പ്രതിഷേധം അതിന്റെ സർവ സീമയും ലംഘിച്ചത്. ഗവർണറുടെ വാഹനം വരുന്നത് കണ്ടയുടനെ തന്നെ എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിട്ടും പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് തൊട്ടടുത്ത് വരെയെത്തി. പൊലീസിന്റെ ഭാഗത്ത്…
Read Moreതമിഴ് ടിവി മാധ്യമപ്രവർത്തകനെ തിരുപ്പൂരിൽ അജ്ഞാത സംഘം ആക്രമിച്ചു
ചെന്നൈ : തമിഴ് ടിവി ചാനലിൻ്റെ റിപ്പോർട്ടറായ നേസപ്രബുവിനെ തിരുപ്പൂർ ജില്ലയിലെ പല്ലടത്ത് അജ്ഞാത സംഘം ക്രൂരമായി ആക്രമിച്ചു. ഇടതുകൈയിലും തോളിലും ഗുരുതരമായി വെട്ടേറ്റ പ്രബുവിനെ ആദ്യം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി 10 മണിയോടെ കാമനായ്ക്കൻപാളയത്തെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് ഒരു സംഘം ആളുകൾ അരുവാളും (നീളമുള്ള അരിവാളും) മൂർച്ചയുള്ള ബ്ലേഡും ഉപയോഗിച്ച് ആക്രമിച്ചത്. ഇന്നലെ പതിവുപോലെ വാർത്തകൾ ശേഖരിക്കുന്ന തിരക്കിലായിരുന്ന നേസപ്രഭുവിനെ കാറുകളിലും ബൈക്കുകളിലുമായി എത്തിയ അക്രമി സംഘം പിന്തുടരുകയും വീടുകളിലെത്തി ബന്ധുക്കളോട്…
Read Moreകൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരായ അന്വേഷണം; രണ്ടാഴ്ചയ്‌ക്കുശേഷം കേസ് സുപ്രീംകോടതി പരിഗണിക്കും
ഡൽഹി: തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ ഡോക്ടറിൽനിന്ന് 20 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ ഉൾപ്പെട്ട ഇ.ഡി. ഉദ്യോഗസ്ഥൻ അങ്കിത് തിവാരിക്കെതിരായ അന്വേഷണനടപടികൾ താത്‌കാലികമായി തടഞ്ഞ സുപ്രീംകോടതി ഹർജിയിൽ തമിഴ്‌നാടിന് നോട്ടീസുമയച്ചു. കേസ് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മാറ്റി. ശേഖരിച്ച തെളിവുകൾ കോടതിയിൽ ഹാജരാക്കാനും തമിഴ്‌നാടിന് നിർദേശം നൽകി. ഉദ്യോഗസ്ഥനെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ, നീതിയുക്തമായ അന്വേഷണം വേണമെന്നും ഇ.ഡി.ക്കായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ അറിയിച്ചു. കേസിന്റെ എഫ്.ഐ.ആർ. പങ്കുവെക്കുന്നില്ല. അന്വേഷണത്തിന്റെ മറവിൽ സംസ്ഥാന വിജിലൻസ് ഇ.ഡി. ഓഫീസ്…
Read Moreതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിഷയത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ
തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ ഉണ്ണി മുകുന്ദന്‍ മത്സരിക്കുമെന്ന വാര്‍ത്ത സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വാർത്ത അടിസ്ഥാന രഹിതമാണെന്നെന്ന് താരത്തിന്റെ മനേജര്‍ വിപിന്‍ പറഞ്ഞു. സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നടൻ താല്‍ക്കാലം തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പരിഗണിക്കുന്നു എന്ന അഭ്യൂഹം ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം. ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. നടന്‍ എന്ന നിലയില്‍ കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നു പോകുന്നത്. ഉണ്ണി മുകുന്ദന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരക്കുന്ന തരത്തില്‍ വാര്‍ത്തകള്‍…
Read More‘നമ്മുടെ വോട്ട് നമ്മുടെ സ്വന്തം ആളുകൾക്ക്’; രാഷ്‌ട്രീയപ്പാർട്ടി ഉണ്ടാക്കി മത്സ്യത്തൊഴിലാളികൾ
ചെന്നൈ : തമിഴ്‌നാട്ടിൽ 14 തീരദേശജില്ലകളിലെ മത്സ്യത്തൊഴിലാളികൾ രാഷ്ട്രീയപ്പാർട്ടിയുണ്ടാക്കുന്നു. ‘നമ്മുടെ വോട്ട് നമ്മുടെ സ്വന്തം ആളുകൾക്ക്’ എന്ന മുദ്രാവാക്യമുയർത്തിയാണ് പാർട്ടി രൂപവത്കരിക്കുന്നത്. പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ആദ്യമായി മത്സരിക്കാനും പദ്ധതിയിടുന്നുണ്ട്. ലഘുലേഖകളും നോട്ടീസുകളും വരുംദിവസങ്ങളിൽ വിതരണംചെയ്യും. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയപ്പാർട്ടികൾ തങ്ങൾക്ക് അർഹമായ അംഗീകാരം നൽകുന്നില്ലെന്നും പ്രശ്നപരിഹാരത്തിന് നടപടിയെടുക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. മത്സ്യത്തൊഴിലാളികളുടെ സംഘടിതശക്തിയെ ആരും തിരിച്ചറിയുന്നില്ലെന്നും ഇവർ പറയുന്നു. ഈ ചിന്തയിൽനിന്നാണ് പുതിയ പാർട്ടിയുടെ പിറവിയെന്ന് പ്രമുഖ മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് കെ. ഭാരതി പറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പട്ടയം…
Read Moreചെന്നൈയിലെ ഭൂഗർഭ മെട്രോ നിർമാണം; നിയന്ത്രണങ്ങൾ മൂലമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കും; സിഎംആർഎൽ
ചെന്നൈ: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് ആർകെ ശാല, മൈലാപ്പൂർ, മന്തവെളി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ മൂലമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) അറിയിച്ചു. ഗതാഗതം തിരിച്ചു വിട്ടിട്ടുള്ള ചെറു റോഡുകളിലെ കയ്യേറ്റങ്ങളും അനധികൃത പാർക്കിങ്ങും ഒഴിപ്പിക്കാനുള്ള നടപടികൾ പൊലീസുമായി ചേർന്ന് നടപ്പാക്കി വരികയാണ്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള ജംക്‌ഷനുകളിൽ വാഹന യാത്രക്കാരെ സഹായിക്കാൻ കൂടുതൽ വൊളന്റിയർമാരെ നിയോഗിക്കും. വൺവേ നിയന്ത്രണങ്ങൾ ഉറപ്പാക്കാനും നടപടികൾ സ്വീകരിക്കും. വലിയ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റൂട്ടുകളിൽ ചെറിയ…
Read More