ചെന്നൈ : കന്യാകുമാരിയിൽനിന്ന് എഗ്‌മോറിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികൾ സർവീസ് നടത്തും. കന്യാകുമാരിയിൽനിന്ന് ഞായറാഴ്ച രാത്രി 8.30-ന് പുറപ്പെടുന്ന വണ്ടി (06041) പിറ്റേന്ന് രാവിലെ 10-ന് എഗ്‌മോറിലെത്തും.
എഗ്‌മോറിൽനിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന വണ്ടി(06042) പിറ്റേന്ന് ഉച്ചയ്ക്ക് 2.45-ന് കന്യാകുമാരിയിലെത്തും.
രണ്ട് ടു ടിയർ കോച്ചുകളും ആറ് എ.സി.കോച്ചുകളും ഒരു തേഡ് എ.സി.ഇക്കോണമി കോച്ചുകളും ആറ് സ്ലീപ്പർ കോച്ചുകളുമുണ്ടാകും രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളുമുണ്ടാകും.
കോയമ്പത്തൂരിൽ നിന്ന് ഞായറാഴ്ച രാത്രി 11.30-ന് പുറപ്പെടുന്ന തീവണ്ടി(06043) പിറ്റേന്ന് രാവിലെ 8.30-ന് ചെന്നൈ സെൻട്രലിലെത്തും.
ചെന്നൈ സെൻട്രലിൽനിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-ന് പുറപ്പെടുന്ന വണ്ടി(06044) രാത്രി 11.05-ന് കോയമ്പത്തൂരിലെത്തും.
രണ്ട് ടു ടിയർ എ.സി.കോച്ചുകൾ, ഏഴ് ത്രിടിയർ കോച്ചുകൾ, ആറ് സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ എന്നിവയുണ്ടാകും.