റിപ്പബ്ലിക് ദിനാഘോഷം; ചെന്നൈയിൽ 2 ദിവസത്തേക്ക് ‘ഡ്രോൺ’ നിരോധനം: മറീനയിൽ കനത്ത സുരക്ഷ

ചെന്നൈ: റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി 7500 പോലീസുകാരാണ് ചെന്നൈയിൽ സുരക്ഷയിൽ ഏർപ്പെട്ടിരിക്കുന്നത്. ചടങ്ങ് നടക്കുന്ന മറീന ബീച്ച് റോഡിൽ 5 തല പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിൽ രണ്ട് ദിവസത്തേക്ക് ഡ്രോണുകൾ പറത്തുന്നത് നിരോധിച്ചു. നാളെ (26ന്) രാജ്യമെമ്പാടും റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ചെന്നൈ മറീനയിലെ ലേബർ സ്റ്റാച്യുവിന് സമീപം നടന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി ദേശീയ പതാക ഉയർത്തും. മുഖ്യമന്ത്രി സ്റ്റാലിൻ, മന്ത്രിമാർ, ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട്, ക്രിമിനൽ സെക്ഷൻ 144 പ്രകാരം ഇന്നും നാളെയും (ജനുവരി…

Read More

ഖേലോ ഇന്ത്യ യുവജന കായികമേളയിൽ സ്ക്വാഷിൽ മലപ്പുറം താനൂർ സ്വദേശിനിക്ക് വെള്ളി

ചെന്നൈ : സംസ്ഥാനത്ത് നടക്കുന്ന ഖേലോ ഇന്ത്യ യുവജന കായികമേളയിൽ പെൺകുട്ടികളുടെ സ്ക്വാഷിൽ മലയാളിയായ നിരുപമ ദുബേ വെള്ളി നേടി. മഹാരാഷ്ട്രയുടെ രണ്ടാംനമ്പർ താരമായ നിരുപമയെ ചെന്നൈയിൽ നടന്ന ഫൈനലിൽ തമിഴ്നാടിന്റെ ഒന്നാംനമ്പർ താരമായ പൂജ ആരതിയാണ് പരാജയപ്പെടുത്തിയത്. ചിത്രകാരിയും മലപ്പുറം താനൂർ സ്വദേശിയുമായ മഞ്ജുള പ്രഭാകരൻ ദുബേയുടെയും മഹേഷ് ദുബേയുടെയും മകളാണ് നിരുപമ. മഹാരാഷ്ട്രയിലെ താനെയിലാണ് താമസം.

Read More

മെട്രോ റെയിൽ സ്റ്റേഷനുകളിൽ വാട്‌സാപ്പ് വഴിയും ക്യു.ആർ. കോഡ് ടിക്കറ്റ്; പുതിയ സൗകര്യം അവതരിപ്പിച്ച് മാനേജിംഗ് ഡയറക്ടർ

ചെന്നൈ : മെട്രോ സ്‌റ്റേഷനുകളിൽ വാട്‌സ്ആപ്പ് വഴി ‘ക്യുആർ’ ടിക്കറ്റ് ലഭിക്കാൻ പുതിയ സൗകര്യം ഏർപ്പെടുത്തി. മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് എടുക്കുന്ന യാത്രക്കാരെ ഇലക്ട്രോണിക് ടിക്കറ്റുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി കൗണ്ടറുകളിൽ വാട്‌സ്ആപ്പ് വഴി ‘ക്യുആർ’ ടിക്കറ്റ് നേടാനുള്ള പുതിയ സൗകര്യം ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷൻ അവതരിപ്പിച്ചു. വാട്‌സാപ്പ് വഴി മെട്രോ തീവണ്ടികളുടെ ക്യു.ആർ. കോഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സംവിധാനം ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡി(സി.എം.ആർ.എൽ.)ന്റെ മാനേജിങ് ഡയറക്ടർ എം.എ. സിദ്ധിഖ് ആണ് ഉദ്ഘാടനം ചെയ്തത്. ചെന്നൈയിലെ എല്ലാ…

Read More

നടി സ്വാസിക വിവാഹിതയായി

സീരിയൽ സിനിമാ താരം സ്വാസിക വിജസ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ‘ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’ എന്ന് കുറിച്ച് കൊണ്ട് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്. ബീച്ച് സൈഡിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണന്‍ കുട്ടി, മഞ്ജു പിള്ള, സരയു തുടങ്ങി നിരവധി പേര്‍ സ്വാസികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ‘മനംപോലെ മം​ഗല്യം’ എന്ന…

Read More

വിരുദുനഗറിന് സമീപം പടക്ക ഫാക്ടറിയിൽ സ്‌ഫോടനം: രണ്ട് തൊഴിലാളികൾ മരിച്ചു

ചെന്നൈ : വിരുദുനഗറിന് സമീപം പടക്കനിർമാണശാലയിൽ ഇന്ന് പുലർച്ചെയുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ശിവകാശിക്കടുത്ത് തമ്പനായ്ക്കൻപട്ടി സ്വദേശിയായ മുരുകേശനെയാണ് വിരുദുനഗറിനു സമീപം വച്ചക്കരപ്പട്ടിയിൽ പടക്കനിർമാണ ശാല നടത്തിയിരുന്നത് . സെൻട്രൽ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ ലൈസൻസുള്ള നാഗ്പൂരിലെ ഈ പടക്ക ഫാക്ടറിയിൽ 25-ലധികം മുറികളിലായാണ് ഫാൻസി തരം പടക്കങ്ങൾ നിർമ്മിക്കുന്നത്. പതിവുപോലെ ഇന്നു രാവിലെയും പടക്ക നിർമാണശാലയിൽ മുപ്പതിലധികം തൊഴിലാളികൾ പടക്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ഒരു മുറിയിൽ സ്‌ഫോടകവസ്തുക്കൾ കലർത്തുന്നതിനിടെ പെട്ടെന്ന് സ്‌ഫോടനമുണ്ടായി. മുറി മുഴുവൻ തകർന്നു വീണു.…

Read More

ഇന്ത്യൻ ബോക്സിങ് ഇതിഹാസം മേരി കോം വിരമിച്ചു

ബോക്സിങ് റിങ്ങിലെ ഇന്ത്യൻ ഇതിഹാസം എം സി മേരി കോം വിരമിച്ചു. ആറുതവണ ലോക ചാമ്പ്യനും ഒളിംപിക് വെങ്കല മെഡൽ ജേതാവുമായ 41കാരിയായ മേരി, ഇന്നു പുലർച്ചെയാണ് ബോക്സിങ്ങിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 40 വയസിനു മുകളിലുള്ള താരങ്ങൾക്ക് രാജ്യാന്തര ബോക്സിങ് അസോസിയേഷന് കീഴിലെ എലീറ്റ് ലെവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതിയില്ലാത്തതിനാലാണ് താൻ വിരമിക്കാൻ തീരുമാനിച്ചതെന്ന് മേരി കോം പറഞ്ഞു. ‘ബോക്സിങ്ങിനോടുള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. എന്നാൽ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളിൽ എനിക്ക് പങ്കെടുക്കാൻ സാധിക്കില്ല. ബോക്സിങ്ങിൽ നിന്നു വിരമിക്കാൻ ഞാൻ നിർബന്ധിതയായിരിക്കുന്നു.…

Read More

തമിഴ്‌നാട്ടിൽ ഗൊറില്ല ഗ്ലാസ് നിർമ്മിക്കും; 120 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ച് അമേരിക്കൻ കമ്പനി കോർണിംഗ്

ചെന്നൈ: അമേരിക്കൻ മെറ്റീരിയൽ സയൻസ് കമ്പനിയായ കോർണിംഗ് തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ‘ഗൊറില്ല ഗ്ലാസ്’ കണ്ടുപിടിച്ച കോർണിംഗ് 1003 കോടി രൂപ മുതൽമുടക്കിൽ കാഞ്ചീപുരത്തെ പള്ളിപ്പാക്കത്ത് അത്യാധുനിക പ്രിസിഷൻ ഗ്ലാസ് സംസ്കരണ സൗകര്യം സ്ഥാപിക്കുന്നതിനായി ഭാരത് ഇന്നൊവേറ്റീവ് ഗ്ലാസ് ടെക്നോളജീസ് രൂപീകരിച്ചു. തമിഴ്‌നാട്ടിൽ ഈ കമ്പനി എത്തുന്നതോടുകൂടി 840 പേർക്ക് തൊഴിൽ ലഭിക്കും. ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കായി ഗ്ലാസുകൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കാൻ 1,003 കോടി രൂപ നിക്ഷേപിക്കും. സംസ്ഥാന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.…

Read More

പോയസ് ഗാർഡനിലെ പുതിയ വീടിന് പൂജ നടത്തി ശശികല

ചെന്നൈ: പുതുതായി നിർമ്മിച്ച വീട്ടിൽ പ്രത്യേക പൂജ നടത്തി ശശികല . വി.കെ. മുൻ എഐഎഡിഎംകെ നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രിയുമായിരുന്ന ജെ. ജയലളിതയുടെ അടുത്ത അനുയായിയും കൂട്ടുകാരിയുമായിരുന്ന ശശികല ചെന്നൈയിലെ പോയസ് ഗാർഡനിൽ പുതുതായി നിർമ്മിച്ച തന്റെ വീട്ടിലാണ് പ്രത്യേക പൂജ നടത്തിയത്. ശശികലയും ജയലളിതയും ഒന്നിച്ചു താമസിച്ചിരുന്ന ജയലളിതയുടെ രാജകീയ ബംഗ്ലാവായ വേദ നിലയത്തിന് എതിർവശത്താണ് ശശികല തന്റെ വീട് നിർമ്മിച്ചട്ടുള്ളത് . മംഗളകരമായ ദിവസമായതിനാൽ ഗൃഹപ്രവേശ ചടങ്ങിന് മുമ്പ് ശശികല ഗോപൂജ നടത്തിയതായും ശശികലയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അടുത്ത…

Read More

ചെന്നൈ മെട്രോ ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാർഥി

ചെന്നൈ : മെട്രോ തീവണ്ടിക്ക്‌ മുന്നിൽച്ചാടി വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വടപളനി സ്വദേശിയായ ബിരുദ വിദ്യാർഥി അരുൺ ആണ് മീനമ്പാക്കം മെട്രോ റെയിൽ സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തീവണ്ടിയുടെ ചക്രത്തിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ അരുണിനെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ പ്രവേശിച്ചിപ്പിച്ചു. മീനമ്പാക്കത്തെ സ്വകാര്യകോളേജ് വിദ്യാർഥിയായ അരുൺകോളേജിൽ നിന്ന് തിരിച്ചുവരുമ്പോഴാണ് ആത്മഹത്യശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മീനമ്പാക്കം പോലീസ് കേസെടുത്തു.

Read More