ചെന്നൈ : കിളാമ്പാക്കത്തുനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പുറപ്പെടുന്ന ബസുകൾ, പുറപ്പെടുന്ന പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ വിവരങ്ങൾ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചു.
ബസുകൾ പുറപ്പെടുന്ന പ്ലാറ്റ്ഫോമുകളുടെ വിവരങ്ങൾ അറിയാനായി ഡിസ്‌പ്ലേ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
കൃത്യമായ വിവരങ്ങളറിയുന്നതിലൂടെ ആരോടും ചോദിക്കാതെ തന്നെ പോകേണ്ട ബസുകൾ കണ്ടെത്താനാകുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.
തെക്കൻ ജില്ലകളിലേക്കുള്ള സർക്കാർ ബസുകളും സ്വകാര്യ ബസുകളും ചൊവ്വാഴ്ച മുതൽ കിളാമ്പാക്കത്തിൽ നിന്നാണ് പുറപ്പെട്ടത്.
ദിവസവും 3400 ബസ് സർവീസുകളാണ് കിളാമ്പാക്കത്തിൽനിന്ന് നടത്തുകയെന്ന് ബസ് സ്റ്റാൻഡ് സന്ദർശിച്ച ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കർ പറഞ്ഞു.
16 പ്ലാറ്റ്ഫോമുകളാണ് ബസുകൾക്ക് വിവിധ സ്ഥലങ്ങളിലേക്ക് പോകാനായി ഒരുക്കിയിരിക്കുന്നത്.
ബസ് സ്റ്റാൻഡിനകത്ത് ഭക്ഷണശാലകൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്കും ജീവനക്കാർക്കും പ്രത്യേകം ശൗചാലയങ്ങളും നിർമിച്ചിട്ടുണ്ട്.