ചെന്നൈ: ദിണ്ടിഗൽ ജില്ലയിലെ പഴനിയിൽ നിന്ന് 14-ാം നൂറ്റാണ്ടിൽ നിന്നുള്ള ചെമ്പ് കണ്ടെത്തി. തിരുമഞ്ജന ബണ്ടാരം ഷൺമുഖം ആണ് നിലവിൽ ചെമ്പ് സൂക്ഷിച്ചിരിക്കുന്നത്. തുടർന്ന് പുരാവസ്തു ഗവേഷകൻ നാരായണമൂർത്തി സ്ഥലത്തെത്തി ചെമ്പ് പരിശോധിച്ചു. ഏകദേശം 3 കിലോ ഭാരവും 49 സെൻ്റീമീറ്റർ ഉയരവും 30 സെൻ്റീമീറ്റർ വീതിയുമുള്ള ഈ ചെമ്പ് പഴനി മുരുകനെ ആരാധിക്കാൻ ചെവ്വന്തി പണ്ടാരത്തിന് നൽകിയ തിരുമഞ്ജന ക്രമത്തെ പരാമർശിക്കുന്നുവെന്നാണ് പുരാവസ്തു ഗവേഷകർ വ്യക്തമാക്കുന്നത് . 1363-ലെ തായ് മാസം 25-ാം തീയതി വ്യാഴാഴ്ച പെരിയനായകി അമ്മൻ ശ്രീകോവിലിനു മുന്നിൽ വച്ചാണ്…
Read MoreDay: 4 February 2024
നിയമലംഘനങ്ങളുടെ പേരിൽ തമിഴ്‌നാട്ടിലെ 219 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി ആരോഗ്യവകുപ്പ്
ചെന്നൈ: തമിഴ്‌നാട്ടിൽ നിയമലംഘനം നടത്തിയ 219 ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി ആരോഗ്യവകുപ്പ് . തമിഴ്‌നാട് ആരോഗ്യവകുപ്പ് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്‌നാട് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് സംസ്ഥാനത്തുടനീളമുള്ള മൊത്തവ്യാപാര, ചില്ലറ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ പതിവായി പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ 9 മാസത്തിനിടെ 219 ഹോൾസെയിൽ, റീട്ടെയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലൈസൻസുകൾ താൽക്കാലികമായി റദ്ദാക്കിയട്ടുണ്ട് എന്നാണ് കണക്കുകൾ . കൂടാതെ, 381 മരുന്ന് വിൽപ്പനക്കാർക്കെതിരെ കോടതികളിൽ കേസ് രജിസ്റ്റർ ചെയ്തട്ടുമുണ്ട്. നിലവാരമില്ലാത്ത മരുന്നുകൾ വിറ്റ മൊത്തക്കച്ചവടക്കാരുടെ 21 തരം മരുന്നു…
Read Moreനാലുവർഷത്തിന് ശേഷം ചെന്നൈ – ഹോങ്കോങ് വിമാന സർവീസ് പുനരാരംഭിച്ചു
ചെന്നൈ : നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ചെന്നൈ-ഹോങ്കോങ് വിമാന സർവീസ് വെള്ളിയാഴ്ച പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് 2020 മാർച്ച് മുതലാണ് ഈ റൂട്ടിൽ നേരിട്ടുള്ള വിമാനസർവീസ് നിർത്തിയത്. ചെന്നൈ വിമാനത്താവളത്തിൽനിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് വിമാന സർവീസ് നടത്തുക.
Read Moreതമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ ഓൺലൈൻ വഴി ബുക്കിങ് : യാത്രക്കാരെ കാത്തിരിക്കുന്നത് 10,000 രൂപ സമ്മാനം; വിശദംശങ്ങൾ
ചെന്നൈ : തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ (എസ്.ഇ.ടി.സി) ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കുന്നതിനായി സമ്മാന പദ്ധതിയുമായി ഗതാഗത വകുപ്പ്. പ്രവൃത്തിദിവസങ്ങളിൽ (തിങ്കൾ മുതൽ വ്യാഴം വരെ) ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽനിന്ന് എല്ലാ മാസവും നറുക്കെടുത്ത് സമ്മാനം നൽകും. ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്ന മൂന്ന് യാത്രക്കാർക്ക് നറുക്കെടുപ്പിലൂടെ 10,000 രൂപ വീതം സമ്മാനം നൽകും. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യം. പ്രവൃത്തിദിവസങ്ങളിൽ 80,000 ബസ് ടിക്കറ്റുകളിൽ 7,000 മുതൽ 8,000 ടിക്കറ്റുകൾ മാത്രമാണ് ഓൺലൈൻ ബുക്കിങ് നടക്കുന്നത്.…
Read Moreപ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചു; രക്ഷിതാവിന് 26,000 രൂപ പിഴ ചുമത്തി പോലീസ്
ചെന്നൈ : കാരക്കുടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി മോട്ടോർ ബൈക്ക് ഓടിച്ചതിന് രക്ഷിതാവിന് 26,000 രൂപ പിഴ ചുമത്തി പോലീസ്. ശിവഗംഗ ജില്ലയിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ അമിത വേഗത്തിലും അശ്രദ്ധമായും ബൈക്കുകൾ ഓടിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇത് തടയാൻ മോട്ടോർ ബൈക്ക് ഓടിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ ജില്ലാ എസ്പി അരവിന്ദ് ഉത്തരവിട്ടിരുന്നു . തുടർന്ന് കാരക്കുടിയിൽ നടത്തിയ നടത്തിയ വാഹനപരിശോധനയ്ക്കിടെ ബൈക്ക് ഓടിച്ച കുട്ടിയെ കണ്ടെത്തുകയും മാതാപിതാക്കൾക്കെതിരെ കാരക്കുടി പൊലീസ് കേസെടുക്കുകയായിരുന്നു. ഈ കേസിൽ കാരക്കുടി ക്രിമിനൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റ് മജിസ്‌ട്രേറ്റ്…
Read Moreനിങ്ങൾ ദിവസവും അച്ചാർ കഴിക്കുന്നുണ്ടോ? എങ്കിൽ ഇവ ശ്രദ്ധിക്കാതെ പോകരുത്
എന്തൊക്കെ കറികളുണ്ടെങ്കിലും ചിലർക്ക് അച്ചാർ വേണമെന്ന് നിർബന്ധമുണ്ട്. പച്ചക്കറികളോ പഴങ്ങളോ മത്സ്യമോ മാംസമോ എന്ത് തന്നെ ഉണ്ടെങ്കിലും ചിലർക്ക് അച്ചാർ നിർബന്ധമാണ് . എന്നാൽ അച്ചാർ ശരീരത്തിന് നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അച്ചാറിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഉപ്പിന്റെ അളവ് ഒരു ശരാശരി വ്യക്തിക്ക് ഒരു ദിവസത്തേയ്‌ക്ക് മുഴുവൻ മതിയാകും. അതിനാൽ ഒരു ദിവസം ഒരു തവണയിൽ കൂടുതൽ അച്ചാർ കഴിയ്‌ക്കാതിരിക്കുക. അച്ചാറിൽ സോഡിയം അമിതമാണ്. ഇതു വഴി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ശരീരത്തിൽ സോഡിയത്തിന്റെ അളവ് അധികമായാൽ…
Read Moreപനഗൽ പാർക്കിൽനിന്ന് കോടമ്പാക്കത്തേക്കുള്ള മെട്രോറെയിൽ ഭൂഗർഭപാത നിർമാണം തുടങ്ങി; 18 സ്റ്റേഷനുകൾ ആകാശപ്പാതയിൽ
ചെന്നൈ: മെട്രോ റെയിൽ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി ലൈറ്റ് ഹൗസിൽനിന്ന് പൂനമല്ലി ബൈപ്പാസിലേക്കുള്ള പാതയിൽ പനഗൽ പാർക്ക് സ്റ്റേഷനിൽനിന്ന് കോടമ്പാക്കം മേൽപ്പാലം വരെ 2.1 ദൂരത്തിൽ ഭൂഗർഭപാതയുടെ നിർമാണം ആരംഭിച്ചു. പനഗൽ പാർക്കിൽനിന്ന് നോർത്ത് ഉസ്മാൻ റോഡ് വഴിയാണ് പാത നിർമിക്കുക. ഈവർഷം തന്നെ നിർമാണം പൂർത്തിയാക്കും. ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡി(സി.എം.ആർ.എൽ.)ന്റെ പ്രോജക്ട് ഡയറക്ടർ ടി.അർച്ചുനനാണ് ഭൂഗർഭപാതയുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ചത്. പനഗൽ പാർക്കിൽനിന്ന് ബോട്ട് ക്ലബിലേക്കുള്ള ഭൂഗർഭപ്പാതയുടെ നിർമാണവും ഉടനാരംഭിക്കും. 26.1 കിലോമീറ്റർ ദൈർഘ്യമുള്ള ലൈറ്റ് ഹൗസ് -പൂനമല്ലി ബൈപ്പാസ് മെട്രോ…
Read Moreനിങ്ങൾ അറിഞ്ഞോ ? രാമേശ്വരം-കാശി സൗജന്യ തീർഥാടന സൗകര്യമൊരുക്കി തമിഴ്‌നാട് സർക്കാർ
ചെന്നൈ : രാമേശ്വരത്തുനിന്ന് ഉത്തർപ്രദേശിലെ വാരാണസിയിലേക്ക് വർഷംതോറും 300 പേർക്ക് സൗജന്യ തീർഥാടനത്തിന് അവസരമൊരുക്കുമെന്ന് തമിഴ്‌നാട് ദേവസ്വംമന്ത്രി പി.കെ. ശേഖർബാബു അറിയിച്ചു. ഇതിന് സംസ്ഥാനസർക്കാർ 75 ലക്ഷം രൂപ അനുവദിക്കും. കാശി തമിഴ് സംഗമവും സൗരാഷ്ട്ര തമിഴ് സംഗമവും സംഘടിപ്പിച്ച് കേന്ദ്രസർക്കാർ തമിഴ്‌നാട്ടിൽനിന്ന് ഉത്തരേന്ത്യയിലേക്കുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരും തീർഥാടനപദ്ധതികൾ നടപ്പാക്കുന്നത്. തമിഴ്‌നാട് സർക്കാർ കഴിഞ്ഞവർഷമാണ് രാമേശ്വരം-കാശി തീർഥാടനപദ്ധതി പ്രഖ്യാപിച്ചത്. 500-ലേറെപ്പേർ അപേക്ഷ നൽകിയെങ്കിലും 200 പേർക്കാണ് അവസരം ലഭിച്ചത്. ഒരാൾക്ക് 25,000 രൂപ വെച്ച് 50 ലക്ഷം രൂപയാണ് സർക്കാർ ഇതിനുവേണ്ടി…
Read Moreചെന്നൈയിൽ കാമുകിയുടെ വിവാഹ നിശ്ചയത്തിന് പ്രതിഷേധിച്ച യുവാവിനെ കൊലപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ
ചെന്നൈ: കാമുകിയുടെ വിവാഹ നിശ്ചയത്തിന് പ്രതിഷേധിച്ച യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ പീർക്കങ്കരണൈ പോലീസ് അറസ്റ്റ് ചെയ്തു . ജി.വിജയ് (21), ഇയാളുടെ സഹോദരൻ അജിത്ത് (24), സുഹൃത്ത് അരവിന്ദൻ (22) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഗുണ്ടുമേട്ടിലെ ശ്മശാനത്തിൽ ഒരു യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം വെളിയിലറിയുന്നത്. മൃതദേഹം കണ്ടെത്തിയതായി ചില നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് കൊലപ്പെടുത്തിയ നിലയിൽ യുവാവിവിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളും ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ക്രോംപേട്ട് സർക്കാർ…
Read Moreഅറിയിപ്പ്; എഗ്‌മൂർ മെട്രോ പാർക്കിങ് സംവിധാനത്തിൽ മാറ്റം വരുത്തി സിഎംആർഎൽ
ചെന്നൈ: എഗ്‌മൂർ റെയിൽവേ സ്റ്റേഷനിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് മെട്രോ സ്റ്റേഷനോട് അനുബന്ധിച്ചുള്ള പാർക്കിങ്ങിൽ മാറ്റം വരുത്തിയതായി സിഎംആർഎൽ അറിയിച്ചു. എഗ്‌മൂർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിങ് ഓഫിസിനു സമീപത്തേക്കാണ് പാർക്കിങ് മാറ്റുന്നത്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് പാർക്കിങ് ഇങ്ങോട്ടു മാറ്റുന്നതെന്ന് അധികൃതർ പറഞ്ഞു. പുതിയ സംവിധാനം തിങ്കളാഴ്ച പ്രവർത്തനക്ഷമമാകും.
Read More