ബിജെപി വനിതാ പ്രവർത്തകയെ ആക്രമിച്ച കേസ്: അമർ പ്രസാദ് റെഡ്ഡിയുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവച്ചു

ചെന്നൈ: ബി.ജെ.പി എക്‌സിക്യൂട്ടീവ് അമർ പ്രസാദ് റെഡ്ഡിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. വനിതാ ബിജെപി പ്രവർത്തകയെ ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകൻ അമർ പ്രസാദ് റെഡ്ഡിയും കാർ ഡ്രൈവർ ശ്രീധറും ഉൾപ്പെടെ 4 പേർക്കെതിരെയാണ് കോട്ടൂർപുരം പൊലീസ് കേസെടുത്തത് . അതിക്രമം തടയൽ നിയമത്തിലെ എട്ട് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമർ പ്രസാദ് റെഡ്ഡിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘം രൂപീകരിച്ചതോടെ മുൻകൂർ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. രാഷ്ട്രീയ പ്രേരിത പകപോക്കലാണ് തനിക്കെതിരെ ഈ…

Read More

2024 കേരള ബജറ്റ് : പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റ നോട്ടത്തിൽ അറിയാം

രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം കെ.എൻ ബാലഗോപാൽ ആരംഭിച്ചതും അവസാനിപ്പിച്ചതും കേന്ദ്രസർക്കാർ വിമർശനത്തോടെയാണ്. ഓരോ പദ്ധതിയും, മേഖലകളും പ്രതിപാദിക്കുമ്പോൾ കേന്ദ്ര അവഗണന എണ്ണി പറഞ്ഞു. അവഗണന തുടർന്നാൽ കേരള സർക്കാർ പ്ലാൻ ബി സ്വീകരിക്കുമെന്നും പ്രഖ്യാപനം. പ്രതിപക്ഷത്തെയും വിമർശിച്ചു കൊണ്ടായിരുന്നു സംസ്ഥാന ബജറ്റ്. പ്രധാന പ്രഖ്യാപനങ്ങൾ 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. റവന്യൂ കമ്മി 27,846 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.12 ശതമാനം) ധനക്കമ്മി 44,529 കോടി (ആഭ്യന്തര ഉൽപ്പാദനത്തിന്റെ…

Read More

ചെന്നൈ കപാലീശ്വര ക്ഷേത്ര പരിസരത്ത് രണ്ട് യുവാക്കളുടെ നൃത്തം ; കേസ് എടുത്ത് പോലീസ്; മാപ്പുപറഞ്ഞ് യുവാക്കൾ; വിഡിയോ കാണാം

ചെന്നൈ: പ്രശസ്തമായ ക്ഷേത്രങ്ങളിൽ നൃത്തം ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചത്തോടെ രണ്ട് യുവാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാരിൻ്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് (എച്ച്ആർ ആൻഡ് സിഇ) പോലീസിൽ പരാതി നൽകി. ചെന്നൈയിലെ മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്ര സമുച്ചയത്തിലാണ് യുവാക്കൾ നൃത്തം ചെയുന്ന വീഡിയോ ഷൂട്ട് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ ഇട്ടത് . ചെന്നൈയിലെ മൈലാപ്പൂരിൽ സ്ഥിതി ചെയ്യുന്ന കപാലീശ്വര ക്ഷേത്ര പരിസരത്ത് വിഘ്‌നേഷ് ബാലൻ, തേജസ് ഹരിദാസ് എന്നീ രണ്ട് യുവാക്കൾ നൃത്ത വീഡിയോ (റീലുകൾ) നിർമ്മിക്കുന്ന വീഡിയോ കണ്ടതായി എച്ച്ആർ…

Read More

ചെന്നൈ-തിരുനെൽവേലി വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; 9 കോച്ചുകളുടെ ചില്ലുകൾ തകർന്നു

ചെന്നൈ: ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് ഓടുന്ന വന്ദേ ഭാരത് എക്‌സ്‌പ്രസിന് നേരെ മണിയാച്ചി റെയിൽവേ സ്‌റ്റേഷനു സമീപം കല്ലേറിൽ ട്രെയിനിൻ്റെ കോച്ചിൻ്റെ ഗ്ലാസുകൾ തകർന്നതായി അധികൃതർ അറിയിച്ചു. ഈ ആക്രമണത്തിൽ കുറഞ്ഞത് ഒമ്പത് കോച്ചുകളെങ്കിലും തകർന്നു, സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്ന് പതിവുപോലെ പുറപ്പെടുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന് നേരെ ഇന്ന് പുലർച്ചെ മണിയാച്ചി സ്റ്റേഷൻ കടക്കുമ്പോൾ ചില അക്രമികൾ കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. കേടായ കോച്ചുകളിൽ എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചിൻ്റെ ജനൽ പാളികളും…

Read More

സർക്കാർ സ്കൂളുകളിലെ സാമഗ്രികൾ ഗുണനിലവാരത്തിലും അളവിലും ലഭിച്ചിട്ടുണ്ടോ എന്ന് പുനഃപരിശോധിക്കാൻ ഉത്തരവ്

ചെന്നൈ: തമിഴ്‌നാട്ടിലെ 372 സർക്കാർ സ്‌കൂളുകളിലായി നിർമിച്ച 1881 അഡീഷണൽ ക്ലാസ് മുറികൾക്കായി 18810 സീറ്റുകളും മേശയും സഹിതം ഡാൻസി വഴി വാങ്ങി വിതരണം ചെയ്യാൻ ഉത്തരവായി. ഇതനുസരിച്ച്, ഡാൻസി നൽകുന്ന ലോജിസ്റ്റിക്‌സ് പരിശോധിക്കാൻ ജില്ലാതല വിദഗ്ധ സമിതി രൂപീകരിക്കണം. സംഘം ബന്ധപ്പെട്ട സ്കൂളുകൾ സന്ദർശിച്ച് എല്ലാ സാമഗ്രികളും ഗുണനിലവാരത്തിലും അളവിലും ലഭിച്ചിട്ടുണ്ടോ എന്ന് റിപ്പോർട്ട് ചെയ്യണം. സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജില്ലാ പ്രൈമറി എജ്യുക്കേഷൻ ഓഫീസർമാർക്ക് ഇതുസംബന്ധിച്ച് സർക്കുലർ അയച്ചു. പ്രിൻസിപ്പൽ എജ്യുക്കേഷൻ ഓഫീസർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, പ്രിൻസിപ്പൽ എജ്യുക്കേഷൻ ഓഫീസറുടെ…

Read More

എന്നൂർ വാതക ചോർച്ച: സ്ഥാപനത്തിനെതിരെ 5.92 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാൻ തമിഴ്നാട് സർക്കാർ ഉത്തരവ്.

ചെന്നൈ: എന്നൂരിലെ അമോണിയ വാതക ചോർച്ച സംബന്ധിച്ച സാങ്കേതിക സമിതി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡിന് സംസ്ഥാന സർക്കാർ നിർദേശം നൽകി . പാരിസ്ഥിതിക നഷ്ടപരിഹാരമായി 5.92 കോടി രൂപ ഈടാക്കാൻ തമിഴ്നാട് സർക്കാർ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി. കൂടാതെ, വാതക ചോർച്ചയ്ക്ക് ഉത്തരവാദിയായ വളം കമ്പനിയായ കോറമാണ്ടൽ ഇൻ്റർനാഷണൽ ലിമിറ്റഡിനെതിരെ നിയമനടപടി സ്വീകരിക്കാനും നിർദേശം നൽകി. എന്നൂർ തീരത്തിനടുത്തുള്ള കോറോമാണ്ടൽ രാസവള പ്ലാൻ്റിൻ്റെ കടലിനടിയിലെ പൈപ്പ് ലൈനിൽ നിന്നാണ് അമോണിയ വാതക ചോർച്ചയുണ്ടായതെന്നാണ് സാങ്കേതിക സമിതിയുടെ…

Read More

ഹിമാചൽ അപകടം: സത്‌ലജ് നദിയിൽ കാർ മറിഞ്ഞ് ചെന്നൈ മുൻ മേയറുമായ സൈദായി ദുരൈസാമിയുടെ മകനെ കാണാതായി

ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിലെ കിന്നൗറിൽ കാർ സത്‌ലജി നദിയിൽ വീണതിനെ തുടർന്ന് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു . കാറിൽ മൂന്ന് പേരുണ്ടായിരുന്നു, ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന് രാവിലെ കാസ സ്വദേശിയായ ടെൻസിൻ എന്ന ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തിയതായി ഹിമാചൽ പ്രദേശ് പോലീസ് അറിയിച്ചു. പോലീസ് പറയുന്നതനുസരിച്ച്, ഫെബ്രുവരി 4 ന് കഷാംഗ് നല NH-05 ൽ ഒരു ഇന്നോവ കാർ NO HP01AA-1111 ദേശീയ പാത -05 ൽ നിന്ന് സത്‌ലജ് നദിയിലേക്ക് മറിയുകയായിരുന്നു. ഗോബി നാഥ്, വെട്രി ദുരൈസാമി…

Read More

ഇനി വെളുത്തുള്ളി തൊട്ടാൽ പൊള്ളും; കോയമ്പേട് മാർക്കറ്റിൽ വെളുത്തുള്ളി വില കിലോയ്ക്ക് 500 രൂപ

ചെന്നൈ: കോയമ്പേട് വിപണിയിൽ വെളുത്തുള്ളി വില കിലോയ്ക്ക് 500 രൂപയായി. പാചകത്തിൽ വെളുത്തുള്ളി ഒരു പ്രധാന ഘടകമാണ്. എല്ലാ നോൺ വെജിറ്റേറിയൻ വിഭവങ്ങളുടെയും പ്രധാന ചേരുവയാണ് വെളുത്തുള്ളി. രാജ്യത്ത് ഏറ്റവും കൂടുതൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ആദ്യ 10 സ്ഥാനങ്ങളിൽ പോലും തമിഴ്‌നാട് ഇല്ല. വെളുത്തുള്ളി ആവശ്യത്തിന് മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് തമിഴ്നാടിന്. ഇക്കാരണത്താൽ തമിഴ്നാട്ടിൽ വെളുത്തുള്ളി വില എപ്പോഴും അൽപം കൂടുതലാണ്. എന്നാൽ ഇന്നലെ അത് അഭൂതപൂർവമായ തലത്തിലേക്ക് ഉയർന്നു. മധ്യപ്രദേശിൽ നിന്നാണ് കോയമ്പേട്…

Read More

നഗരത്തിൽ കുറ്റാന്വേഷണം കാര്യക്ഷമമായി നടക്കുന്നു; കുറ്റകൃത്യങ്ങൾ കുറഞ്ഞു; സിറ്റി പോലീസ് കമ്മിഷണർ

ചെന്നൈ : നഗരത്തിൽ കഴിഞ്ഞവർഷം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവുവന്നതായി സിറ്റി പോലീസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡ് അറിയിച്ചു. 99 ശതമാനം കേസിനും തീർപ്പുണ്ടാക്കാൻ കഴിഞ്ഞു. പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കവരാൻവേണ്ടി മൂന്ന് കൊലപാതകങ്ങളാണ് 2023-ൽ നടന്നത്. 2022-ൽ ഇത്തരം നാല് കൊലപാതകങ്ങൾ നടന്നിരുന്നു. അതിനു മുമ്പത്തെ വർഷം പത്തെണ്ണവും. കവർച്ചക്കേസുകളുടെഎണ്ണം കഴിഞ്ഞ വർഷം 276 ആയി കുറഞ്ഞു. 2022-ൽ അത് 361-ഉം 2021-ൽ 357-ഉം ആയിരുന്നു. 2021-ൽ 17 മാല പൊട്ടിക്കൽ കേസുകളാണുണ്ടായത്. 2022-ൽ 42-ഉം 2021-ൽ 46-ഉം ആയിരുന്ന സ്ഥാനത്താണിത്. മൊബൈൽഫോൺ…

Read More

ഒരു കുടം വെള്ളത്തിനായി കാടും മണലും താണ്ടി സ്ത്രീകൾ

ചെന്നൈ: തിരുപ്പത്തൂരിനടുത്ത് 4 കി.മീ. കാട്ടിലൂടെ നടന്ന് പുഴയിൽ നീരുറവ കുഴിച്ചാണ് ഗ്രാമവാസികൾ വെള്ളമെടുക്കുന്നത്. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂരിനടുത്ത് ചോലുടയൻപട്ടി ഗ്രാമത്തിൽ 120-ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രദേശത്തെ ഭൂഗർഭജലം ഉപ്പുവെള്ളവും കുടിക്കാൻ യോഗ്യമല്ലാത്തതുമാണ്. ഗ്രാമവാസികൾക്ക് 4 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന കൃഷിയിടങ്ങളും വനമേഖലകളുമുണ്ട്. അവർ ഇതെല്ലാം നടന്ന് മണിമുത്ത് താറിൽ ഒരു നീരുറവ കുഴിച്ചാണ് കുടിവെള്ളം ഒപ്പിക്കുന്നത്. പാത്രത്തിലേക്ക് ഒരു ജഗ്ഗ് വെള്ളം ലഭിക്കാൻ അവർ അരമണിക്കൂറോളമാണ് കാത്തിരിക്കേണ്ടിവരുന്നത്. വേനൽക്കാലത്ത് അവർ കുറച്ച് മണിക്കൂറുകൾ അതികം കൂടി കാത്തിക്കേണ്ടി വരുന്നതായും ശേഷമാണ് വെള്ളം കോരുന്നതെന്നും…

Read More