ചെന്നൈ : സംസ്ഥാനത്ത് രണ്ടിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്നുപേർ മരിച്ചു. പുതുക്കോട്ടയ്ക്ക് സമീപം ഒട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ദമ്പതിമാർ മരിച്ചു. രാമനാഥപുരം ജില്ലയിലെ ആർ.എസ്. മംഗലത്തെ എസ്. ഗോവിന്ദൻ (60), ഭാര്യ ഉമ മഹേശ്വരി (50), എന്നിവരാണ് മരിച്ചത്. ദമ്പതിമാരും മകൻ പ്രവീൺ സുന്ദറും രാമനാഥപുരത്ത്നിന്ന് തിരുവണ്ണാമലൈ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. പുതുക്കോട്ടയ്ക്ക് സമീപം സത്യമംഗലത്ത് എത്തിയപ്പോൾ കാർ എതിരേ വന്ന ഒട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഗോവിന്ദനും ഉമാ മഹേശ്വരിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രവീൺസുന്ദറിനും ഒട്ടോ ഡ്രൈവർ എസ്.ഗൗതമിനും പരിക്കേറ്റു. രണ്ടു പേരെയും പുതുക്കോട്ട…
Read MoreDay: 6 February 2024
രണ്ടാംഘട്ട മെട്രോ നിർമാണം നിലച്ചു പോകാതിരിക്കാൻ കേന്ദ്ര സർക്കാർ ഫണ്ട് ലഭിക്കണം
ചെന്നൈ : നഗരത്തിലെ രണ്ടാംഘട്ടമെട്രോ റെയിൽപദ്ധതിക്ക് കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് ഡി.എം.കെ. യിലെ ആർ. ഗിരിരാജൻ എം.പി. രാജ്യസഭയിൽ ആവശ്യപ്പെട്ടു. 61,000 കോടി രൂപ ചെലവിൽ മൂന്ന് പാതകളിലായി നിർമാണം ആരംഭിച്ച പദ്ധതിക്ക് ജപ്പാൻ ഇന്റനാഷണൽ കോർപ്പറേഷൻ എജൻസി (ജൈക്ക) യുടെ 20,000 കോടി രൂപയും തമിഴ്‌നാട് സർക്കാർ 10,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മെട്രോ റെയിൽവേ കേന്ദ്ര-സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമാണ്. കേന്ദ്രസർക്കാർ തത്ത്വത്തിൽ അംഗീകരിച്ചതിനെ തുടർന്നാണ് പണി ആരംഭിച്ചതെന്നും ആർ. ഗിരിരാജൻ എം.പി. രാജ്യസഭയിൽ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ പണം അനുവദിക്കാതെ…
Read More‘പത്തനംതിട്ടയിൽ മത്സരിച്ചാൽ ജയം ഉറപ്പ്’; പത്തനംതിട്ട വിട്ട് മറ്റൊരിടത്തും മത്സരിക്കില്ല’ പി സി ജോർജ്
കൊച്ചി: പത്തനംതിട്ടയിൽ മത്സരിക്കുമെന്ന സൂചന നൽകി പി സി ജോർജ്. മത്സരിക്കണമെന്ന് ആവശ്യം പലരും ഉന്നയിച്ചു. ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ലെന്ന് പി സി ജോർജ് പറഞ്ഞു. സ്വന്തം ലോക്സഭാ മണ്ഡലമായ പത്തനംതിട്ട വിട്ട് മറ്റൊരിടത്തും മത്സരിക്കില്ല. പി.സി. ജോർജ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹത്തോടായിരുന്നു പ്രതികരണം. മത്സരിച്ചാൽ ജയം ഉറപ്പ്. തൊമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി സി ജോർജ് വ്യക്തമാക്കി. ലോക്സഭാ…
Read Moreഗൂഗിൾ മാപ്പ് ഉപയോഗിച്ച് മൊബൈൽ ഫോൺ മോഷ്ടാവിനെ പിടികൂടിയ യുവാവ്!
ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് ട്രെയിനിൽ നിന്ന് മോഷ്ടിച്ച പിതാവിൻ്റെ ബാഗും ഫോണും കണ്ടെത്തി നാഗർകോവിൽ സ്വദേശി. യുവാവ് തൻ്റെ എക്‌സ് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന അനുഭവമാണ് ഇപ്പോൾ ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ്. “എൻ്റെ അച്ഛൻ നാഗർകോവിലിൽ നിന്ന് ട്രിച്ചിയിലേക്ക് സ്ലീപ്പർ ക്ലാസിൽ നാഗർകോവിൽ – കച്ചെഗുഡ എക്‌സ്‌പ്രസിൽ യാത്ര ചെയ്യുകയായിരുന്നു. 1:43 ന് നാഗർകോവിലിൽ നിന്ന് ട്രെയിൻ കയറി, ട്രെയിൻ ശൂന്യമാണ്. തുടർന്ന് അച്ഛനോടൊപ്പം കയറിയ മറ്റൊരാൾ പിതാവിൻ്റെ ബാഗും മൊബൈൽ ഫോണും മോഷ്ടിച്ച് തിരുനെൽവേലി ജംഗ്ഷനിൽ ട്രെയിനിൽ നിന്ന് ഇറങ്ങി എന്നും എക്‌സ് പേജിൽ…
Read Moreകല്ല് നീക്കാൻ പൊലീസ് സംരക്ഷണം വേണമെന്ന് ഹർജി; ‘റോഡരികിൽ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ല’; രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: റോഡരികില്‍ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം അന്ധവിശ്വാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നത് പരിതാപകരമാണെന്നും കോടതി വിമർശിച്ചു. റോഡരികിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് വിഗ്രഹാരാധന നടത്തി വന്നിരുന്ന കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയിലാണ് കോടതിയുടെ വിമർശനം. സ്വകാര്യ വസ്തുവിന് മുന്നിൽ അയൽക്കാരൻ സ്ഥാപിച്ച കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്കപ്പേട്ട് സ്വദേശി ശക്തി മുരുഗനാണ് ഹർജി നൽകിയത്. ഇയാളുടെ പുരയിടത്തിന് പുറത്ത് അയൽവാസി ഒരു കല്ല് വെച്ച് ആരാധന നടത്തി തുടങ്ങി എന്നാണ് മുരുഗന്റെ പരാതി. കല്ലിനെ അയല്‍വാസി തുണി പുതപ്പിച്ച് പൂജിക്കാൻ…
Read Moreകോണ്‍ഗ്രസിന്റെ കട അടച്ചുപൂട്ടലിന്റെ വക്കില്‍’; പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡല്‍ഹി: കോണ്‍ഗ്രസ് ഒരേ ഉല്‍പ്പന്നം വീണ്ടും ഇറക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ഒരേ ഉല്‍പ്പന്നം വീണ്ടും ഇറക്കാനുള്ള ശ്രമത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കട അടച്ചുപൂട്ടലിന്റെ വക്കിലാണ്” ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ”പ്രതിപക്ഷം എടുത്ത പ്രമേയത്തെ ഞാന്‍ അഭിനന്ദിക്കുന്നു, അവരുടെ പ്രസംഗത്തിലെ ഓരോ വാക്കും എന്റെയും രാജ്യത്തിന്റെയും വിശ്വാസത്തെ ഉറപ്പിച്ചു, അവര്‍ പ്രതിപക്ഷത്ത് തന്നെ ദീര്‍ഘകാലം തുടരാന്‍ തീരുമാനിച്ചു. ” ഇക്കാര്യത്തില്‍, നിങ്ങളുടെ ആഗ്രഹം ജനങ്ങള്‍ സാക്ഷാത്കരിക്കും മോദി പറഞ്ഞു. പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പില്‍…
Read Moreകത്തികാട്ടി ഭീഷണിപ്പെടുത്തി 13 ലക്ഷം രൂപയും സ്വർണവും കവർന്നു; നാല് മോഷ്ടാക്കൾ പിടിയിൽ
ചെന്നൈ : ആർ.എസ്. പുരത്തുള്ള കമലേഷ് മോഡിയുടെ വീട്ടിൽനിന്നും കത്തികാട്ടി ഭീഷണിപ്പെടുത്തി 13 ലക്ഷം രൂപയും സ്വർണവും ഡയമണ്ടും ഉൾപ്പെടെ 50 പവൻ ആഭരണങ്ങളും കവർന്ന കേസിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ എട്ടുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ജനുവരി 25-നാണ് സംഭവം നടന്നത്. കമലേഷ് മോഡി മരുതമല മുരുകക്ഷേത്രത്തിലേക്ക് പോയതായിരുന്നു. വീട്ടിൽ മകനും മൂന്ന് വീട്ടുജോലിക്കാരും മാത്രമാണ് ഉണ്ടായിരുന്നത്. ഈസമയം രണ്ട് കാറുകളിലും ബൈക്കിലും എത്തിയ 12 അംഗ സംഘം വീട്ടിൽക്കയറി മകനെയും ജീവനക്കാരെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും കവർന്നത്. മോഷ്ടാക്കളെ…
Read Moreവൈദ്യുതലൈനിന് താഴെ വാഴ കൃഷി; നേന്ത്ര വാഴകൾ വെട്ടി നശിപ്പിച്ച് കെഎസ്ഇബി ജീവനക്കാർ
തൃശൂർ : കെഎസ്ഇബി ജീവനക്കാർ നേന്ത്ര വാഴകൾ നശിപ്പിച്ചു. തൃശൂർ എടത്തിരുത്തി ചൂലൂരിലാണ് സംഭവം. പ്രദേശവാസി സന്തോഷിന്റെ കൃഷിയാണ് നശിപ്പിച്ചത്. വലപ്പാട് കെഎസ്ഇബി സെക്ഷനിലെ കരാർ ജീവനക്കാരാണ് വാഴ വെട്ടിയത്. പത്തോളം കുലച്ച വാഴകളാണ് വെട്ടി നശിപ്പിച്ചത്. ലൈനിൽ മുട്ടിയെന്ന പേരിലാണ് വാഴകൾ വെട്ടിയത്. ചൂലൂർ ജുമാ മസ്ജിദിന് എതിർ വശത്തെ സ്ഥലത്ത് കുലച്ച പത്തോളം വാഴകളാണ് ലൈനിൽ മുട്ടിയെന്ന പേരിൽ വെട്ടിനശിപ്പിച്ചത്. തൊഴുത്തും പറമ്പിൽ സന്തോഷും സുഹൃത്തുക്കളും ചേർന്ന് കൃഷി ചെയ്ത വാഴകളാണ് വെട്ടിനശിപ്പിച്ചത്. വൈദ്യുതി ലൈനിലെ ടച്ചിങ്ങ് വെട്ടാനെത്തിയ വലപ്പാട് കെ.എസ്.ഇ.ബി…
Read Moreചെന്നൈയിൽ 160 കിലോ ഗുട്ക പുകയില ഉൽപന്നങ്ങൾ പിടികൂടി; 36 പേർ അറസ്റ്റിൽ
ചെന്നൈ: കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ചെന്നൈയിൽ പോലീസ് നടത്തിയ പ്രത്യേക റെയ്ഡിൽ 160 കിലോ ഗുട്ക പുകയില ഉൽപന്നങ്ങൾ പിടികൂടുകയും 36 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് കമ്മീഷണർ സന്ദീപ് റായ് റാത്തോഡ് തമിഴ്‌നാട് സർക്കാർ നിരോധിച്ച ഗുട്ക, മാവ്, ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനായി പ്രത്യേക അന്വേഷണം നടത്തി വരികയാണ്. അതിന്റെ ഭാഗമായി ഗുഡ്ക, പുകയില ഉൽപന്നങ്ങൾ വിൽക്കുന്നവരെ കണ്ടുപിടിച്ച് പിടികൂടി നടപടിയെടുക്കുകയാണിപ്പോൾ പോലീസ് ഇതേത്തുടർന്ന് ചെന്നൈ മെട്രോപൊളിറ്റൻ പോലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സേന 7 ദിവസം…
Read Moreഎല്ലാ ട്രെയിനുകളും 12 കോച്ച് ആക്കി മാറ്റണം: ആവശ്യം ശക്തമാക്കി ജനങ്ങൾ
ചെന്നൈ: തിരക്ക് ഒഴിവാക്കാൻ എട്ട് കോച്ചുകളുള്ള ട്രെയിനുകൾക്ക് പകരം 12 കോച്ചുകളുള്ള തീവണ്ടികൾ ചെന്നൈ സെൻട്രൽ-ആറക്കോണം, കുമ്മിടിപൂണ്ടി റൂട്ടിൽ പൂർണമായും സർവീസ് നടത്തണമെന്ന് ട്രെയിൻ യാത്രക്കാർ ആവശ്യപ്പെട്ടു. എന്നാൽ പുതിയ 12 കോച്ചുകളുള്ള ഇലക്ട്രിക് ട്രെയിനുകൾ വരുമ്പോൾ, ചെന്നൈയിലും സബർബുകളിലും 9 കോച്ചുകളുള്ള ട്രെയിനുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. സബർബൻ റെയിൽ സേവനം ചെന്നൈയിലെ പൊതുഗതാഗതത്തിൻ്റെ ഹൃദയമാണ് സബർബൻ ഇലക്ട്രിക് റെയിൽ ഗതാഗതം. ചെന്നൈ ബീച്ച് – താംബരം, ചെങ്കൽപട്ട്, ചെന്നൈ മൂർ മാർക്കറ്റ് കോംപ്ലക്സ് – ആരക്കോണം, കുമ്മിടിപ്പ്…
Read More