വൈദ്യുതലൈനിന് താഴെ വാഴ കൃഷി; നേന്ത്ര വാഴകൾ വെട്ടി നശിപ്പിച്ച് കെഎസ്ഇബി ജീവനക്കാർ

0 0
Read Time:1 Minute, 35 Second

തൃശൂർ : കെഎസ്ഇബി ജീവനക്കാർ നേന്ത്ര വാഴകൾ നശിപ്പിച്ചു.

തൃശൂർ എടത്തിരുത്തി ചൂലൂരിലാണ് സംഭവം. പ്രദേശവാസി സന്തോഷിന്റെ കൃഷിയാണ് നശിപ്പിച്ചത്.

വലപ്പാട് കെഎസ്ഇബി സെക്ഷനിലെ കരാർ ജീവനക്കാരാണ് വാഴ വെട്ടിയത്.

പത്തോളം കുലച്ച വാഴകളാണ് വെട്ടി നശിപ്പിച്ചത്. ലൈനിൽ മുട്ടിയെന്ന പേരിലാണ് വാഴകൾ വെട്ടിയത്.

ചൂലൂർ ജുമാ മസ്ജിദിന് എതിർ വശത്തെ സ്ഥലത്ത് കുലച്ച പത്തോളം വാഴകളാണ് ലൈനിൽ മുട്ടിയെന്ന പേരിൽ വെട്ടിനശിപ്പിച്ചത്.

തൊഴുത്തും പറമ്പിൽ സന്തോഷും സുഹൃത്തുക്കളും ചേർന്ന് കൃഷി ചെയ്ത വാഴകളാണ് വെട്ടിനശിപ്പിച്ചത്.

വൈദ്യുതി ലൈനിലെ ടച്ചിങ്ങ് വെട്ടാനെത്തിയ വലപ്പാട് കെ.എസ്.ഇ.ബി സെക്ഷനിലെ കരാറു ജോലിക്കാരാണ് വാഴകൾ വെട്ടിയത്.

വാഴ കൃഷി നടത്തുന്ന സ്ഥലത്തേക്ക് മതിൽ ചാടിയെത്തിയാണ് ലൈനിന് താഴത്തെ വാഴകൾ വെട്ടി നശിപിച്ചതെന്ന് സന്തോഷ് പറഞ്ഞു.

പത്ത് വർഷത്തോളമായി ഈ സ്ഥലത്ത് കൂടി പോകുന്ന ലൈനിൽ വൈദ്യുതി പ്രവർത്തിക്കുന്നില്ലെന്നും ഇവർ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts