ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതം; കാരണം ഇത്

0 0
Read Time:2 Minute, 17 Second

മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനം നിലച്ചു.

ത്രെഡ്സും പ്രവര്‍ത്തനരഹിതമാണ്. ഉപയോക്താക്കള്‍ക്ക് പേജുകള്‍ ലോഡ് ആകുന്നില്ലെന്നും ലോഗിന്‍ എക്സ്പെയര്‍ ആയതായും കണ്ടെത്തിയിട്ടുണ്ട്.

രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്.

രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതായും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനും കഴിയാതെയാണ് തടസം നേരിടുന്നത്.

അക്കൗണ്ടില്‍ കയറുമ്പോള്‍ തനിയെ ലോഗൗട്ട് ആകുകയാണ്. പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്വേര്‍ഡ് തെറ്റാണെന്നു നോട്ടിഫിക്കേഷന്‍ വരികയും ചെയ്യുന്നു.

സെര്‍വര്‍ തകരാര്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മെറ്റ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കുറച്ച് സമയത്തിനകം എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്ന് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് എക്സില്‍ കുറിച്ചു. ഇതിനിടെ എക്സ് ഉടമ എലോണ്‍ മസ്കിനെ ട്രോളാനും സക്കര്‍ബര്‍ഗ് മറന്നില്ല.

‘എന്‍റെ എല്ലാ ആപ്പുകളും പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ ഇവിടെ ആരും കാണില്ല. എനിക്ക് ഇത്രയധികം യൂസര്‍മാര്‍ ഉണ്ടെന്ന് അറിയുമ്പോള്‍ മസ്ക് എന്തായാലും ആശ്ചര്യപ്പെടും’ – സക്കര്‍ബര്‍ഗ് കുറിച്ചു.

മെറ്റ പ്ലാറ്റ്ഫോമുകള്‍ നിശ്ചയമായതോടെ #facebookdown #meta #markzuckerberg #elonmusk ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെന്‍ഡിങ് ആണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts