കേന്ദ്ര സർക്കാർ അർഹമായ ഫണ്ട് നൽകിയില്ല ; പൊതുജനങ്ങൾക്ക് ഹൽവ വിതരണം ചെയ്ത് പ്രതിഷേധം നടത്തി ഡിഎംകെ

0 0
Read Time:2 Minute, 4 Second

ചെന്നൈ: കേന്ദ്ര സർക്കാരിൽ നിന്ന് തമിഴ്‌നാടിന് അർഹമായ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് കാണിച്ച് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിൻ്റെ (ഡിഎംകെ) നേതാക്കൾ ചെന്നൈ, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിൽ ആളുകൾക്ക് ഹൽവ വിതരണം ചെയ്തു.

ഹൽവ പാക്കിൽ സീറോ എന്ന് പരാമർശിച്ചിരിക്കുന്ന നോട്ടീസിൽ കേന്ദ്ര ബിജെപിയെ പരിഹസിക്കുകയും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങൾ പ്രതികൂലമായിട്ടും കേന്ദ്ര സർക്കാർ തമിഴ്‌നാടിന് സഹായം അനുവദിച്ചിട്ടില്ലെന്ന് തമിഴ്‌നാട്ടിലെ ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിക്കുകയും ചെയ്തു.

കഴിഞ്ഞ ഡിസംബറിലെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴ നഗരത്തെ ഒന്നാകെ ബാധിച്ചു. തുടർന്ന് ഉണ്ടായ വെള്ളപൊക്കത്തിൽ തമിഴ്‌നാടിന് അർഹമായ ഫണ്ട് ലഭിച്ചിട്ടില്ലെന്നാണ്അ ആരോപണം.

ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കൂടുതൽ ഫണ്ട് ലഭിച്ചപ്പോൾ തമിഴ്‌നാടിനും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും കുറഞ്ഞ ഫണ്ട് അനുവദിച്ചതിനെയും നോട്ടീസ് പ്രചാരണത്തിൽ ഡിഎംകെ വിമർശിച്ചു.

അൺക്യു കാമ്പെയ്‌നിൻ്റെ ഭാഗമായി ഡിഎംകെ അംഗങ്ങൾ ഇന്ന് രാവിലെ ചെന്നൈയിലെ കിളമ്പാക്കം ബസ് സ്റ്റേഷനിൽ എത്തിയ യാത്രക്കാർക്കും ഡ്രൈവർമാർക്കും മറ്റുള്ളവർക്കും ഹൽവ പായ്ക്കറ്റുകൾ വിതരണം ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts