രണ്ടാം ഘട്ട മെട്രോ നിർമാണം; ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു; വിശദാംശങ്ങൾ അറിയാൻ വായിക്കാം

0 0
Read Time:1 Minute, 57 Second

ചെന്നൈ: രണ്ടാം ഘട്ട മെട്രോയുടെ ഭാഗമായ അണ്ണമേമ്പലം, നുങ്കമ്പാക്കം, സ്റ്റെർലിങ് റോഡ് എന്നീ മൂന്ന് മെട്രോ സ്‌റ്റേഷനുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ പ്രദേശത്തെ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു..

നിയന്ത്രണം ഇന്നലെ മുതൽ നിലവിൽ വന്നു. ഫെബ്രുവരി 11 (ഇന്നലെ) മുതൽ ഒരാഴ്ചത്തേക്കാണ് ഗതാഗതം വഴിതിരിച്ചുവിടൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. 

ചെത്ത്പെട്ട് ഭാഗത്തുനിന്ന് ജെമിനി മേൽപാത ഭാഗത്തേക്കുള്ള വാഹനങ്ങൾ പതിവുപോലെ കോളേജ് റോഡ്, ഹാഡോസ്റോഡ്, ഉത്തമർഗാന്ധി ശാല വഴി പോകണം.

ജെമിനി മേൽപാത ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഉത്തമഗാന്ധി ശാലയിൽ നിന്ന് കോടമ്പാക്കം ഹൈറോഡ് വഴി വള്ളുവർകോട്ടത്ത് എത്തിയ ശേഷം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകണം.

അമിഞ്ചിക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ ടാങ്ക്ബണ്ട് റോഡ് വഴി നെൽസൺ മാണിക്കം റോഡിലെത്തി യാത്ര തുടരണം.

വള്ളുവർകോട്ടിൽ നിന്ന് ജെമിനി മേൽപാത ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് വള്ളുവർകോട്ടം ഹൈറോഡ്, ഉത്തമർഗാന്ധി ശാല വഴിയോ അല്ലെങ്കിൽ വലതു തിരിഞ്ഞ് തിരുമലൈ പിള്ളറോഡ്, ജിഎൻ ചെട്ടി റോഡ് വഴിയോ പോകണം.

ഈ വൺവേ സംവിധാനത്തിന് അനുസൃതമായി പ്രദേശത്തെ ഇടവഴികളിലും ഗതാഗതം ക്രമീകരിക്കുമെന്ന് ട്രാഫിക് പോലീസ് അധികൃതർ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts