0
0
Read Time:50 Second
ചെന്നൈ : അടുത്തദിവസങ്ങളിൽ രണ്ടുമുതൽ മൂന്നുഡിഗ്രിവരെ ചൂട് കൂടുമെന്ന് കാലാവസ്ഥ നിലയത്തിൽനിന്ന് അറിയിച്ചു.
ചെന്നൈ ഉൾപ്പെടെ തമിഴ്‌നാടിന്റെ വടക്കൻ ജില്ലകളിലായാണ് ചൂട് കൂടുക. വടക്ക് ഭാഗത്ത്നിന്ന് വീശുന്ന കരക്കാറ്റാണ് ചൂട് കൂടാൻ കാരണം.
ചെന്നൈ, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ എന്നീ ജില്ലകളിൽ നിരാവിസാന്ദ്രതയും കൂടിയ തോതിലായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നഗരത്തിൽ ഇപ്പോൾ 32-നും 33 ഡിഗ്രിക്കുമിടയിലാണ് ചൂട്.