കേരളത്തിലെ സപ്ലൈകോയിൽ അരിയും പഞ്ചസാരയുമുൾപ്പെടെ 13 ഇനങ്ങൾക്ക് വില കൂടും

0 0
Read Time:2 Minute, 50 Second

തിരുവനന്തപുരം: കേരളത്തിലെ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും.

13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 % സബ്‌സിഡി 35 % ആക്കി കുറച്ചു.

എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില.

ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയാണ് വില വർധിക്കുന്ന 13 ഇനം സാധനങ്ങൾ.

വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപന്നങ്ങളുടെ വിലയിവും മാറ്റം വരുത്താനും യോ​ഗത്തിൽ തീരുമാനമായി.

2016ൽ ആദ്യ പിണറായി സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു സബ്സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടതില്ലെന്ന്.

ആ തീരുമാനത്തിനാണ് തുടർ ഭരണം ലഭിച്ച് മൂന്നാം വർഷം പിന്നിടുമ്പോൾ മാറ്റം വരുന്നത്.

വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കിൽ സബ്സിഡി നൽകുന്ന രീതിയാണ് സപ്ലൈകോ പിന്തുടർന്നിരുന്നത്.

സർക്കാരുo സപ്ലൈകോയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള തീരുമാനം സര്‍ക്കാർ നടപ്പാക്കുന്നത്.

വിശദമായി പലപ്പോഴായി നടത്തിയ ചർച്ചയ്ക്കൊടുവിൽ നവംബർ മാസത്തിലാണ് എൽഡിഎഫ് നേതൃയോഗം വില വർധിപ്പിക്കാമെന്ന് തീരുമാനിച്ചത്.

തുടർന്ന് സർക്കാർ ഇതിനായി വിദഗ്ദധ സമിതിയെ നിയോഗിച്ചു. ഇവർ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

വിദഗ്ദ്ധ സമിതിയുടെ ശുപാർശയെ തുടര്‍ന്നാണ് മന്ത്രിസഭ സബ്‌സിഡി കുറക്കാൻ തീരുമാനിച്ചത്.

നവംബറിൽ ഇക്കാര്യം എൽ.ഡി.എഫ് യോഗം പരിഗണിച്ചിരുന്നെങ്കിലും നടപ്പാക്കാന്‍ വൈകിയിരുന്നു.

മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണ് സപ്ലൈകോയിലെത്തി സബ്‌സി‍ഡി സാധനങ്ങൾ വാങ്ങുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts