ചെന്നൈ: റൗഡി സംഘം മാമൂൽ (കൈക്കൂലി) ആവശ്യപ്പെട്ടത് പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച രാത്രി നഗരത്തിലെ അൽവാർപേട്ടിലെ റസ്‌റ്റോറൻ്റ് റൗഡി സംഘം അടിച്ചു തകർത്തു. സംഭവം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കൈക്കൂലി ആവശ്യപ്പെട്ടതിന് പോലീസിൽ പരാതി നൽകിയതിന് റെസ്റ്റോറൻ്റ് ഉടമയെ സാമൂഹിക വിരുദ്ധർ ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സിറ്റിയിലെ തേനാംപേട്ട് ഏരിയയിൽ നിന്നുള്ള ജിം ട്രെയിനറായ സതീഷ് അൽവാർപേട്ടിലെ ടിടികെ റോഡിൽ ബിരിയാണി കട നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. വേളാച്ചേരിയിലെ ഓട്ടോ ഡ്രൈവറായ ബോട്ടിൽ മണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇടയ്‌ക്കിടെ ബിരിയാണി…
Read MoreDay: 16 February 2024
പ്രണയത്തിൽ ആണെന്ന് സൂചന നൽകി നടി തൃഷ; വൈറൽ ആയി പ്രണയദിനത്തിലെ ചിത്രങ്ങൾ
പ്രണയത്തിൽ ആണെന്ന് സൂചന നൽകി നടി തൃഷ; വൈറൽ ആയി പ്രണയദിനത്തിലെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം എല്ലാവരും പ്രണയദിനം ആഘോഷിച്ചപ്പോൾ ചില സെലിബ്രിറ്റികള്‍ മറച്ചുവെച്ച ചില പ്രണയങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ആരാധകര്‍ വളെര ആവേശത്തോടെയായിരുന്നു അതൊക്കെയും ഏറ്റെടുത്തത്. എന്നാല്‍ നടി തൃഷ കൃഷ്ണയുടെ പോസ്റ്റാണ് ആരാധകരെ മൊത്തത്തില്‍ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. പ്രണയത്തിലാണ് എന്ന് സൂചന നല്‍കി തൃഷ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിയിരിക്കുകയാണ്. കൈയില്‍ നിറയെ റോസാപ്പൂക്കള്‍ കൊണ്ടുളള ബൊക്കയും മുഖത്ത് ചെറിയൊരു നാണവുമൊക്കെയായിട്ടുളള ചിത്രങ്ങളാണ് തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അത് കണ്ടതും തൃഷയുടെ കാമുകനെ തിരക്കി…
Read Moreവനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി ‘പിങ്ക് സ്ക്വാഡ്’ ആരംഭിച്ച് ചെന്നൈ മെട്രോ
ചെന്നൈ: ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) തങ്ങളുടെ സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതത്വവും യാത്രാനുഭവവും പ്രദാനം ചെയ്യുന്നതിനുള്ള ഒരു അധിക നടപടിയെന്ന നിലയിൽ ആയോധനകലയിൽ പരിശീലനം നേടിയ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി “ദി പിങ്ക് സ്ക്വാഡ്” എന്ന പേരിൽ ഒരു സവിശേഷമായ സംവിധാനം അവതരിപ്പിച്ചു. ചെന്നൈ മെട്രോ ട്രെയിനുകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള CMRL-ൻ്റെ മറ്റൊരു മുൻകൈയെടുത്ത നടപടിയാണ് പിങ്ക് സ്ക്വാഡ് എന്ന് CMRL പ്രസ്താവനയിൽ പറഞ്ഞു. “CMRL ഇതിനകം ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും മുഴുവൻ സിസിടിവി കവറേജ് ചെയ്യുന്നുണ്ട്. എന്നിരുന്നാലും, മെട്രോ ട്രെയിനുകളിൽ…
Read Moreനെൽപേട്ട് – എയർപോർട്ട് റോഡ് മധുരയിൽ നാലുവരിപ്പാതയാകും: ബദൽ പദ്ധതിക്ക് അംഗീകാരം
ചെന്നൈ : മധുര നെൽപേട്ടിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള റോഡിൽ നിർമിക്കുന്ന മേൽപ്പാലം പദ്ധതി ഉപേക്ഷിച്ചതിനെ തുടർന്ന് രണ്ടുവരിപ്പാത നാലുവരിപ്പാതയാക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി . മീനാക്ഷിയമ്മൻ ക്ഷേത്രം, സ്വകാര്യ ആശുപത്രികൾ, വ്യവസായ സ്ഥാപനങ്ങൾ, ഹൈക്കോടതി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം ആളുകളാണ് ദിവസവും മധുരയിലേക്ക് വിമാനമാർഗം എത്തുന്നത്. അതുപോലെ, മധുരയിൽ നിന്നുള്ള വ്യവസായികളും ഡോക്ടർമാരും അഭിഭാഷകരും സാധാരണക്കാരും വിമാനമാർഗം മറ്റ് നഗരങ്ങളിലേക്ക് പോകുന്നതും പതിവാണ്. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ചെന്നൈ കഴിഞ്ഞാൽ…
Read Moreമരത്തിൽ നിന്നും വീണ് തൊഴിലാളി മരിച്ചു
ചെന്നൈ : ധർമപുരിക്കടുത്ത നല്ലംപള്ളിയിൽ പുളിമരത്തിൽ നിന്ന് പുളി പറിക്കുന്നതിൽ ഏർപ്പെട്ടിരുന്ന വയോധികൻ വീണ് മരിച്ചു. നല്ലമ്പള്ളി പ്രദേശത്തെ കൂലിപ്പണിക്കാരനാണ് മരണപ്പെട്ട ജയവേൽ (65). ഇന്ന് രാവിലെ നല്ലമ്പള്ളി മാർക്കറ്റ് കോംപ്ലക്‌സിന് സമീപത്തെ സ്വകാര്യ വളപ്പിലെ പുളിമരത്തിൽ നിന്ന് പുളി വിളവെടുക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു. 30 അടിയോളം ഉയരമുള്ള മരത്തിൻ്റെ മുകളിൽ ജോലി ചെയ്യുന്നതിനിടെ കൈ വഴുതി ജയവേൽ താഴെ വീണു. ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. അടിയമൻകോട് പോലീസ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നു.
Read Moreബൈപ്പാസിൽ നിയമങ്ങൾ പാലിക്കാത്ത വാഹനയാത്രക്കാർ സുരക്ഷാ തൂണുകൾ നശിപ്പിച്ചു
ചെന്നൈ : ഉത്തംപാളയം ബൈപ്പാസ് റോഡിലെ വളവുകളിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ വേഗത കുറയ്ക്കുക, വളവുകളിൽ ഓവർടേക്ക് ചെയ്യാതിരിക്കുക തുടങ്ങിയ നിയമങ്ങൾ ലംഘിക്കുന്നതായി പരാതി. ഇതുമൂലം പരിസരത്തോ sthapichirunna സുരക്ഷാ തൂണുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. രണ്ട് വർഷം മുമ്പാണ് ദിണ്ടിഗൽ-കുമുളി ഇരട്ടപ്പാത നിലവിൽ വന്നത്. ഇതുമൂലം ജില്ലയിലെ ദേവദാനപ്പട്ടി, പെരിയകുളം, തേനി, ചിന്നമന്നൂർ, ഉത്തമപാളയം, കമ്പം, കൂടല്ലൂർ തുടങ്ങിയ ടൗണുകളിലേക്ക് പോകാതെ ബൈപാസിൽ യാത്രചെയ്യാമായിരുന്നു. നഗരത്തിരക്കില്ലാത്തതിനാൽ ഈ ഹൈവേയിൽ വാഹനങ്ങളുടെ വേഗതയും ഗണ്യമായി വർധിച്ചിട്ടുണ്ട്. ഇതുമൂലം ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്. പ്രത്യേകിച്ച് വളവുകളിൽ…
Read Moreഅനധികൃത മണൽ ഖനനം: തമിഴ്‌നാട്ടിലെ വ്യവസായിയുടെ വസതിയിൽ ഇഡി പരിശോധന
ചെന്നൈ: മണൽ ഖനനത്തിൽ ഏർപ്പെട്ടെന്ന് പറയപ്പെടുന്ന വ്യവസായി പനീർശെൽവം കരികാലൻ്റെ വെസ്റ്റ് സിഐടി നഗറിലെ വസതിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. രാവിലെ ആരംഭിച്ച തിരച്ചിൽ വൈകുന്നേരം വരെ തുടർന്നതയാണ് റിപ്പോർട്ട്. സംസ്ഥാനത്തുടനീളമുള്ള അനധികൃത മണൽ ഖനനം മൂലം ഖജനാവിന് ഉണ്ടായ നഷ്ടത്തെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി 128.34 കോടി രൂപ വിലമതിക്കുന്ന 209 മണൽ ഖനന യന്ത്രങ്ങൾ ഇഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. അനുവദനീയമായ പരിധിക്കപ്പുറം മണൽ ഖനനം നടത്താൻ യന്ത്രങ്ങൾ ഉപയോഗിച്ചതായാണ് സംശയിക്കുന്നത്. എക്‌സ്‌വേറ്റർമാർക്ക് പുറമെ തമിഴ്‌നാട്ടിൽ അനധികൃത മണൽ…
Read Moreമീറ്ററില്ല; കോയമ്പത്തൂരിൽ വൈദ്യുതി കണക്ഷനുവേണ്ടി കാത്തിരിക്കുന്നത് 5000 ഉപഭോക്താക്കൾ
ചെന്നൈ: വൈദ്യുതി മീറ്ററുകളുടെ കുറവ് മൂലം പുതിയ മീറ്ററുകൾ സ്ഥാപിക്കുന്നതിനെയും കേടായ മീറ്ററുകൾ മാറ്റുന്നതിനെയും സാരമായി ബാധിച്ചു. കോയമ്പത്തൂർ മേഖലയിൽ പുതിയ വൈദ്യുതി കണക്ഷനുകൾക്കോ കേടായ മീറ്ററുകൾ മാറ്റിസ്ഥാപിക്കാനോ അപേക്ഷിച്ച അയ്യായിരത്തോളം ഉപഭോക്താക്കൾ ഒരു മാസത്തിലേറെയായി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. കോയമ്പത്തൂർ മേഖലയിൽ ഏഴ് വൈദ്യുതി വിതരണ സർക്കിളുകളാണ് ഉൾപ്പെടുന്നത്. ഇവിടെ രണ്ട് മാസത്തിലേറെയായി സ്റ്റാറ്റിക് മീറ്ററിൻ്റെ ക്ഷാമം നിലനിൽക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ടാംഗഡ്‌കോ ആസ്ഥാനം പുതിയ മീറ്ററുകൾ വാങ്ങാത്തതാണ് പ്രാഥമിക കാരണം. പ്രദേശങ്ങളിലേക്കുള്ള പുതിയ മീറ്ററുകൾ വിതരണം മൂന്നാഴ്ചയിലേറെയായി പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ഈ…
Read Moreജലക്ഷാമം വിളവെടുപ്പിനെ ബാധിച്ചു; നെല്ലിൻ്റെ വിളവ് കുറഞ്ഞത് 40%
ചെന്നൈ : കാവേരി ഡെൽറ്റ മേഖലയിലെ സാംബ നെൽക്കൃഷിയിൽ ഈ വർഷം കുറവ് രേഖപ്പെടുത്തിയ കർഷകർക്ക് ഇപ്പോൾ വിളവ് 40% കുറഞ്ഞതായി പരാതി. മേട്ടൂർ അണക്കെട്ടിൽ നിന്നുള്ള കാവേരി ജലത്തിൻ്റെ ഒഴുക്ക് കുറഞ്ഞതും വടക്കുകിഴക്കൻ മൺസൂണിലെ മഴക്കുറവും സാംബ കൃഷിയിൽ ഇടിവുണ്ടാക്കിയതും വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്ന് കർഷകർ പറയുന്നു. 2,96,557 ഏക്കറിൽ സാമ്പ, തലടി നെല്ല് കൃഷി ചെയ്തതോടെ തഞ്ചാവൂർ ജില്ലയിൽ ഈ വർഷം 50,705 ഏക്കർ നെൽകൃഷി കുറഞ്ഞു. ഏക്കറിന് 42 മുതൽ 45 വരെ നെല്ല് ചാക്ക് (60 കിലോ വീതം) ലഭിച്ചിരുന്നതായി…
Read Moreഹോളോ ബ്ലോക്ക് നിർമ്മാതാക്കൾ വില ഒന്നിന് 8 രൂപ കൂട്ടും
ചെന്നൈ: എം-സാൻഡ് പോലുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധന ചൂണ്ടിക്കാട്ടി മൂന്ന് ദിവസത്തെ പണിമുടക്ക് നടത്തുന്ന ഈറോഡിലെ നൂറോളം ഹോളോ ബ്ലോക്ക് നിർമ്മാണ യൂണിറ്റുകളുടെ ഉടമകൾ ബുധനാഴ്ച ഒരു കട്ടയ്ക്ക് എട്ട് രൂപ കൂട്ടി 40 രൂപയാക്കുമെന്ന് അറിയിച്ചു. ഈറോഡിൽ ഗോബിചെട്ടിപ്പാളയം, നമ്പിയൂർ താലൂക്കുകളിലാണ് വൻതോതിൽ ഹോളോ ബ്ലോക്കുകൾ നിർമിക്കുന്നത്. പ്രതിദിനം 2.5 ലക്ഷം ഓഹോളോ ബ്ലോക്കുകൾ ഇവിടെ നിർമ്മിച്ചാണ് ഈറോഡ്, കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലേക്ക് അയയ്ക്കുന്നുത് . അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധന ഈ മേഖലയെ ബാധിച്ചതായി നിർമ്മാതാക്കൾ മദ്യമാണങ്ങളോട് പറഞ്ഞു. ബ്ലൂ മെറ്റലും ക്രഷർ…
Read More