മീറ്ററില്ല; കോയമ്പത്തൂരിൽ വൈദ്യുതി കണക്ഷനുവേണ്ടി കാത്തിരിക്കുന്നത് 5000 ഉപഭോക്താക്കൾ

0 0
Read Time:2 Minute, 15 Second

ചെന്നൈ: വൈദ്യുതി മീറ്ററുകളുടെ കുറവ് മൂലം പുതിയ മീറ്ററുകൾ സ്ഥാപിക്കുന്നതിനെയും കേടായ മീറ്ററുകൾ മാറ്റുന്നതിനെയും സാരമായി ബാധിച്ചു.

കോയമ്പത്തൂർ മേഖലയിൽ പുതിയ വൈദ്യുതി കണക്ഷനുകൾക്കോ ​​കേടായ മീറ്ററുകൾ മാറ്റിസ്ഥാപിക്കാനോ അപേക്ഷിച്ച അയ്യായിരത്തോളം ഉപഭോക്താക്കൾ ഒരു മാസത്തിലേറെയായി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

കോയമ്പത്തൂർ മേഖലയിൽ ഏഴ് വൈദ്യുതി വിതരണ സർക്കിളുകളാണ് ഉൾപ്പെടുന്നത്. ഇവിടെ രണ്ട് മാസത്തിലേറെയായി സ്റ്റാറ്റിക് മീറ്ററിൻ്റെ ക്ഷാമം നിലനിൽക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

ടാംഗഡ്‌കോ ആസ്ഥാനം പുതിയ മീറ്ററുകൾ വാങ്ങാത്തതാണ് പ്രാഥമിക കാരണം. പ്രദേശങ്ങളിലേക്കുള്ള പുതിയ മീറ്ററുകൾ വിതരണം മൂന്നാഴ്ചയിലേറെയായി പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്തുടനീളം ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

മീറ്ററുകൾ ലഭിക്കുന്ന മുറയ്ക്ക് പുതിയ കണക്ഷനുകൾ നൽകുമെന്നാണ് ജീവനക്കാർ അപേക്ഷകരെ അറിയിക്കുന്നത്. ഓഫീസുകളിൽ മീറ്ററുകൾ വേഗത്തിൽ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും ഉപഭോക്താക്കൾ അഭ്യർഥിച്ചു.

നേരത്തെ, ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ടാംഗഡ്‌കോ വൈദ്യുതി കണക്ഷൻ നൽകിയിരുന്നു. ഇപ്പോൾ, മീറ്റർ ലഭ്യമല്ലാത്തതിനാൽ അപേക്ഷകർ ഒരു മാസത്തോളം കാത്തിരിക്കേണ്ടിവരുന്നുവെന്നാണ് ഉപഭോക്താക്കൾ ആരോപിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts