ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു; ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ

ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തിൽ. ജിഎസ്എൽവി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇൻസാറ്റ് ത്രീ ഡിഎസ് നൂതന സങ്കേതങ്ങളുള്ള സാറ്റലൈറ്റാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പ്രതികരിച്ചു. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. 18.7 മിനിറ്റുകൾ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. കാലാവസ്ഥാപ്രവചനത്തിൽ കൂടുതൽ കൃത്യത ആർജ്ജിക്കുകയാണ് INSAT-3DSന്റെ ലക്ഷ്യം. നിലവിൽ INSAT 3D, INSAT 3DR, ഓഷ്യൻ സാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് ഇന്ത്യ കാലാവസ്ഥാ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. കാലാവസ്ഥ പ്രവചനം,…

Read More

വാഴനാരിൽ നിന്നും സാരി നെയ്ത് സ്ത്രീകൾ; സാരി നെയ്ത്ത് തുടങ്ങിയത് പത്തുവർഷം മുൻപ്

ചെന്നൈ : പാഴ്‌വസ്തുവെന്ന് കരുതുന്ന വാഴനാരിൽ നിന്നും അരലക്ഷംരൂപ വിലയുള്ള സാരിയാക്കി മാറ്റി പല്ലാവരം അനകാപുത്തൂരിലെ ഒരുകൂട്ടം സ്ത്രീകൾ. പത്തുവർഷം മുമ്പാണ് ഇവർ വാഴനാരിൽനിന്ന് നൂലുണ്ടാക്കി സാരി നെയ്തുതുടങ്ങിയത്. ഇതിന്റെ പ്രശസ്തി രാജ്യത്തിന് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്. വിദേശത്തുനിന്നുവരെ ഇവർക്കിപ്പോൾ ഓർഡറുകൾ ലഭിക്കുന്നുണ്ട്. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാസമയത്ത് സീതാദേവിക്കായി ഇവർ സാരി സമർപ്പിച്ചിരുന്നു. മൂന്നുതലമുറയായി അനകാപുത്തൂരിൽ തറി നടത്തുന്ന കുടുംബത്തിൽപ്പെട്ട ശേഖറാണ് വാഴനാര് സാരിയുടെ സംരംഭത്തിനായി വനിതാ സ്വയംസഹായ സംഘവുമായി കൈകോർത്തത്. സംഘത്തിന് നേതൃത്വംനൽകുന്നതിൽ മലയാളിയായ ലൈലയുമുണ്ട്. 20 വർഷത്തിലേറെ നെയ്ത്തുജോലി ചെയ്യുന്ന ലൈല പാറശ്ശാല…

Read More

ലോക്കോ പൈലറ്റുമാർക്ക് എല്ലാആഴ്ചയിലും വിശ്രമദിനം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ചെന്നൈ : എല്ലാആഴ്ചയിലും ഒരു അവധി അനുവദിക്കണമെന്നും ജോലിസമയം 10 മണിക്കൂറാക്കി ചുരുക്കണമെന്നും ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ചെന്നൈയിൽ നിരാഹാരസമരം നടത്തി. ലോക്കോ പൈലറ്റുമാർ ദിവസവും 12 മുതൽ 14 മണിക്കൂർ വരെയാണ് ജോലി ചെയ്യുന്നത്. ഭൂരിഭാഗംപേരും ആഴ്ചയിൽ അവധിയില്ലാതെ ജോലിചെയ്യാൻ നിർബന്ധിതരാകുന്നുണ്ട്. പലരും ആഴ്ചയിൽ നാല് ദിവസം രാത്രിയിൽ ജോലിചെയ്യേണ്ടുവരുന്നു. അവധിയും ഡ്യൂട്ടി റെസ്റ്റ്, ജോലി സമയം എന്നിവ പുനഃപരിശോധിക്കണമെന്നും ഒഴിഞ്ഞുകിടക്കുന്ന ഒഴിവുകൾ ഉടൻ നികത്തണമെന്നും പുതിയ തീവണ്ടികൾ അനുവദിക്കുന്നതിന് അനുസൃതമായി ലോക്കോ പൈലറ്റുമാരുടെ എണ്ണം കൂട്ടണമെന്നും…

Read More

ഇ.ഡി. കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാലാജിയുടെ ഹർജി

ചെന്നൈ : നിയമനക്കോഴയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി സെന്തിൽ ബാലാജി ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വെള്ളിയാഴ്ച ഹർജി നൽകി. ‘ ഇതേത്തുടർന്ന് ബാലാജിക്കെതിരേ കുറ്റം ചുമത്തുന്നത് കോടതി മാറ്റിവെച്ചു. നിയമനക്കോഴയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബാലാജിക്കെതിരേ വെള്ളിയാഴ്ച കുറ്റംചുമത്തി വിചാരണയ്ക്ക് തുടക്കമിടാനാണ് കോടതി നിശ്ചയിച്ചിരുന്നത്. ഇതിനായി ബാലാജിയെ നേരിട്ട് ഹാജരാക്കാനും നിർദേശംനൽകിയിരുന്നു. പുതിയ ഹർജിനൽകിയ സാഹചര്യത്തിൽ അദ്ദേഹത്തെ നേരിട്ട് എത്തിക്കേണ്ടതില്ലെന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. അല്ലി അറിയിച്ചു. തമിഴ്‌നാട് ട്രാൻസ്‌പോർട്ട്‌ കോർപ്പറേഷനിൽ നിയമനത്തിന് കോഴവാങ്ങിയെന്ന കേസിന്റെ…

Read More

ദംഗലിലെ ആമിര്‍ ഖാന്‍റെ മകളായി വേഷമിട്ട നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു

ബോളിവുഡ് നടി സുഹാനി ഭട്നഗര്‍ അന്തരിച്ചു. 19 വയസായിരുന്നു. ആമിര്‍ ഖാന്‍ ചിത്രം ദംഗലില്‍ ബബിത കുമാരി ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുഹാനി ഏവരുടെയും കൈയ്യടി നേടിയിരുന്നു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) സുഹാനി കുറച്ചുകാലമായി ചികിത്സയിലായിരുന്നുവെന്ന് വാർത്താ റിപ്പോർട്ടുകൾ. ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്ന പ്രത്യേക അസുഖത്തെ തുടർന്നാണു മരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെയുണ്ടായ വാഹനാപകടത്തിൽ സുഹാനിയുടെ കാലൊടിഞ്ഞിരുന്നു. ഇതിൻറെ ചികിത്സയുടെ പാർശ്വഫലമായാണ് ശരീരത്തിൽ ദ്രാവകം അടിഞ്ഞുകൂടിയതെന്നാണു വിവരം. തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ…

Read More

കാൽനടയാത്രക്കാരനെ കൊള്ളയടിച്ച മൂന്നുപേർ അറസ്റ്റിൽ

ചെന്നൈ : കാൽനട യാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടൽ ജീവനക്കാരനായ അബ്ദുള്ള രാത്രി ജോലികഴിഞ്ഞ് വരുന്നതിനിടെയാണ് മോഷണത്തിനിരയായത്. സംഭവത്തിൽ രഞ്ജിത്(19), രവീൺകുമാർ(19), 17-കാരൻ എന്നിവരാണ് അറസ്റ്റിലായത്. സത്യമൂർത്തി നഗറിലൂടെ കഴിഞ്ഞ ദിവസം രാത്രി 10-ഓടെ നടന്നുവരികയായിരുന്ന അബ്ദുള്ളയെ ഇരുചക്രവാഹനത്തിലെത്തിയ മൂന്നുപേർ ചേർന്ന് കൊള്ളയടിക്കുകയായിരുന്നു. അബ്ദുള്ള നൽകിയ പരാതിയിൽ വിരുഗമ്പാക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. ഇവർ ഉപയോഗിച്ച ബൈക്കും കണ്ടെടുത്തു.  

Read More

റേഷനരിയിൽ മസൂർ പരിപ്പ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസ്: ഐ.സി.കോടതി ഉത്തരവ് പരിഗണിക്കാൻ ഒരുങ്ങി തമിഴ്‌നാട് സർക്കാർ

ചെന്നൈ: പൊതുവിതരണ പദ്ധതിയിൽ മസൂർ പരിപ്പ് വിതരണം ചെയ്യണമെന്ന അപേക്ഷ തമിഴ്‌നാട് സഹകരണ, ഭക്ഷ്യ ഉപഭോക്തൃ സംരക്ഷണ വകുപ്പ് അഡീഷണൽ സെക്രട്ടറി പരിഗണിച്ച് എട്ടാഴ്‌ചയ്‌ക്കകം ഉത്തരവിടാൻ ചെന്നൈ ഹൈക്കോടതി ഉത്തരവിട്ടു. വിദേശത്ത് നിന്ന് മസൂർ പരിപ്പ് ഇറക്കുമതി ചെയ്യുന്ന കമ്പനിയായ ശ്രീ സായിറാം ഇംപെക്‌സിന് വേണ്ടി മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, ദുവാരം പരിപ്പിന് പകരമായി കുറഞ്ഞ വിലയ്ക്ക് അതേ പോഷകങ്ങളുള്ള മസൂർ പരിപ്പ് പൊതുവിതരണ പദ്ധതിയിലൂടെ വിതരണം ചെയ്യാൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകിയിരുന്നു. . പിന്നീട് 2007ൽ മസൂർ ദാലിന് നൽകിയ…

Read More

ടാറ്റാ നഗറിൽ നിന്ന് എറണാകുളത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് നീട്ടി

ചെന്നൈ : ടാറ്റാ നഗറിൽനിന്ന് എറണാകുളത്തേക്കുള്ള പ്രതിവാര പ്രത്യേക തീവണ്ടി രണ്ടാഴ്ചത്തേക്കുകൂടി നീട്ടി. ഫെബ്രുവരി 19, 26 തീയതികളിൽ രാവിലെ 5.15-ന് ടാറ്റാ നഗഗറിൽനിന്ന് പുറപ്പെടുന്ന വണ്ടി (08189) മൂന്നാംദിവസം പുലർച്ചെ 1.55-ന് എറണാകുളത്തെത്തും. ഫെബ്രുവരി 22, 29 തീയതികളിൽ രാവിലെ 7.15-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന വണ്ടി (08190) മൂന്നാംദിവസം രാവിലെ 4.35-ന് ടാറ്റാ നഗറിലെത്തും. റിസർവേഷൻ വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് തുടങ്ങും.

Read More

പഴനി ക്ഷേത്രത്തിലെ ആയിരക്കണക്കിന് പഞ്ചാമൃത പാത്രങ്ങളുടെ കാലാവധി കഴിഞ്ഞ് നശിച്ച നിലയിൽ

പഴനി: പഴനി ക്ഷേത്രത്തിലെ ആയിരക്കണക്കിന് പഞ്ചാമൃത പാത്രങ്ങളുടെ കാലാവധി കഴിഞ്ഞ് നശിച്ച നിലയിൽ കണ്ടെത്തി. പഴനി തണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് പഞ്ചാമൃതമാണ് പ്രസാദമായി നൽകുന്നത്. ഇതുകൂടാതെ അഭിഷേക പഞ്ചാമൃതം അരകിലോ കാൻ ഒന്നിന് 40 രൂപയ്ക്കും ടിന്നിന് 45 രൂപയ്ക്കും വിൽക്കപ്പെടും. സാധാരണ ദിവസങ്ങളിൽ ദിവസേന 20,000 മുതൽ 30,000 വരെ പഞ്ചാമൃതം വിൽപന നടത്താറുണ്ട്. ശബരിമല അയ്യപ്പ സീസണിലും തൈപ്പൂസത്തോടനുബന്ധിച്ചും ദിവസേന ഒരു ലക്ഷം കുടങ്ങളാണ് വിറ്റഴിക്കുന്നത്. കഴിഞ്ഞ വർഷം തൈപ്പുസത്ത് ഉത്സവത്തോടനുബന്ധിച്ച് ഭക്തജനത്തിരക്ക് വർധിച്ചതിനാൽ ദേവസ്ഥാനം പഞ്ചാമൃതത്തിൽ വൻ തിരക്കാണ്…

Read More

കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ് ഇനി കിറുകൃത്യം അറിയാം; ഇൻസാറ്റ് 3 ഡി.എസ്. വിക്ഷേപണം ഇന്ന്

ചെന്നൈ : ഇന്ത്യയുടെ കാലാവസ്ഥാനിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3 ഡി.എസ്. ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ വൈകീട്ട് 5.35നാണ് ഉപഗ്രഹത്തിന്റെ വിക്ഷേപണം നടക്കുക. കാലാവസ്ഥ പ്രവചനം, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പ്, കാട്ടു തീ തിരിച്ചറിയൽ, മേഘങ്ങളുടെ സഞ്ചാരം, സമുദ്രത്തിലെ മാറ്റങ്ങൾ തിരിച്ചറിയുക തുടങ്ങിയവയ്ക്ക് ഉപ​ഗ്രഹം മുതൽക്കൂട്ട് ആകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ. ഐ.എസ്.ആർ.ഒ.യുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി.-എഫ് 14 ആണ് ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കുക. ജി.എസ്.എൽ.വി.യുടെ 16-ാമത്തെ വിക്ഷേപണമാണിത്. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് ഘട്ടത്തോടുകൂടിയ ആറാമത്തെ വിക്ഷേപണവും.കാലാവസ്ഥാനിരീക്ഷണം, വാർത്താവിനിമയം, ടെലിവിഷൻ സംപ്രേഷണം…

Read More