Read Time:1 Minute, 13 Second
ചെന്നൈ: വിരുദുനഗർ ജില്ലയിലെ വെമ്പക്കോട്ടയ്ക്കടുത്ത് രാമുദേവൻപട്ടിയിലെ പടക്കനിർമാണശാലയിൽ ഇന്നലെ ഉണ്ടായ വൻ സ്ഫോടന അപകടത്തിൽ ഒരാൾ ഒരാൾ അറസ്റ്റിൽ. പടക്കം പൊട്ടിയതോടെ കെട്ടിടം ആകെ നിലംപൊത്തി.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. സ്ഫോടനത്തിൽ 10 തൊഴിലാളികൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ചിലർക്ക് ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. പൊട്ടിത്തെറി സംഭവത്തിൽ പടക്ക ഫാക്ടറി ഉടമ വിഘ്നേഷ്, മാനേജർ ജയപാൽ, ഫോർമാൻ സുരേഷ്കുമാർ എന്നിവർക്കെതിരെ 4 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഈ ഘട്ടത്തിൽ. പടക്ക നിർമാണ ശാലയിലെ ഫോർമാൻ സുരേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്.