സൂക്ഷിക്കുക നെല്ലൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു: തമിഴ്‌നാട്ടിൽ ജാഗ്രത നിർദേശം നൽകി സംസ്ഥാന പൊതുജനാരോഗ്യവകുപ്പ്

0 0
Read Time:1 Minute, 15 Second

ചെന്നൈ : ആന്ധ്രയിലെ നെല്ലൂർജില്ലയിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ അഞ്ചുജില്ലകൾക്ക്‌ കടുത്ത ജാഗ്രതാനിർദേശം.

തിരുവള്ളൂർ, റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, കൃഷ്ണഗിരി ജില്ലകൾക്കാണ് സംസ്ഥാന പൊതുജനാരോഗ്യവകുപ്പ് മുന്നറിയിപ്പുനൽകിയിരിക്കുന്നത്.

ആന്ധ്രയിൽ വെള്ളിയാഴ്ച പതിനായിരം കോഴികളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.

ഈ സാഹചര്യത്തിലാണ് അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലും ജാഗ്രതാ നിർദശേം നൽകിയത്.

പക്ഷിപ്പനിയെത്തുടർന്ന് നെല്ലൂർ ഇപ്പോൾ അതി ജാഗ്രതയിലാണ്. കോവൂർ, പൊടലക്കുരു മണ്ഡലങ്ങളിലെ ചില കോഴിഫാമുകളിൽ പക്ഷിപ്പനി പടർന്നുപിടിച്ചതായാണ് കണ്ടെത്തിയത്.

ഇവിടെ എച്ച്5എൻ1 പകർച്ചവ്യാധിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts